മുണ്ടക്കയം കുഴിമാവിൽ അമ്മ മകനെ കോടാലിക്ക് തലയ്ക്കടിച്ച് കൊന്നു; ക്യാൻസർ രോഗിയായ അമ്മ പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
മുണ്ടക്കയം : കോരൂത്തോട് കുഴിമാവിൽ അമ്മ മകനെ കോടാലിക്ക് തലയ്ക്കടിച്ച് കൊന്നു
കുഴിമാവ് 116 ഭാഗത്ത് തോപ്പില്‍ ദാമോദരന്റെ മകന്‍ അനുദേവന്‍ (45) ആണ് മരിച്ചത്.
മകന്റെ ശല്യം മൂലം സഹികെട്ട കാൻസർ രോഗി കൂടിയായ അമ്മ സാവിത്രി കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകൻ മദ്യപിച്ച് അമ്മയെ ശല്യം ചെയ്യുന്നത് നിത്യസംഭവമായിരുന്നു. പല തവണ മകനെ നാട്ടുകാരടക്കമുള്ളവർ താക്കീത് ചെയ്തിരുന്നതായും പറയുന്നു.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വീട്ടിൽ വഴക്കുണ്ടാക്കിയതോടെ അമ്മ മകനെ കോടാലി മാടിന് തല്ലുകയായിരുന്നു. തലക്ക് ഗുരുതര പരിക്ക് പറ്റിയ മകനെ അമ്മയും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. മകൻ വീണ് തലയ്ക്ക് പരിക്ക് പറ്റിയെന്നാണ് സാവിത്രി നാട്ടുകാരോടും ആശുപത്രിയിലും പറഞ്ഞത്
എന്നാൽ പരിക്ക് ശ്രദ്ധയിൽപെട്ട മുണ്ടക്കയം പൊലീസിന് വീണ് പരിക്ക് പറ്റിയതല്ലന്ന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമ്മയും മകനും തമ്മിൽ നിരന്തരം വഴക്കുണ്ടാകുന്നതായി വിവരം കിട്ടി. മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ പൊലിസ് വിശദമായി ചോദ്യം ചെയ്തതോടെ സാവിത്രി കുറ്റം സമ്മതിക്കുകയായിരുന്നു.
കോടാലി മാടിനുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്ന് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. സാവിത്രിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു