play-sharp-fill
ബൈക്കിലെത്തി, പെണ്‍കുട്ടിയോട് ഒപ്പം വരാൻ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോള്‍ കഴുത്തിലും വയറിലും കുത്തി; എഞ്ചിനീയറിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ബൈക്കിലെത്തി, പെണ്‍കുട്ടിയോട് ഒപ്പം വരാൻ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോള്‍ കഴുത്തിലും വയറിലും കുത്തി; എഞ്ചിനീയറിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

 

സ്വന്തം ലേഖകൻ

അമരാവതി: ബൈക്കിൽ കയറാൻ വിസമ്മതിച്ച പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തി. എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ പെൺകുട്ടിയെ ആണ് യുവാവ് കുത്തി കൊലപ്പെടുത്തിയത്.

ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിയോട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് പെൺകുട്ടി വിസമ്മതിച്ചതോടെ പെണ്‍കുട്ടിയുമായി യുവാവ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതിനിടെ കഴുത്തിലും വയറിലും കുത്തുകയുമായിരുന്നു.

ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ അക്രമിയെ പിന്നീട് പൊലീസ് പിടികൂടി.