play-sharp-fill
മദ്യപിച്ചെത്തി വാക്കുതർക്കവും കയ്യാങ്കളിയും ; സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു ; പ്രതി പോലീസ് പിടിയിൽ

മദ്യപിച്ചെത്തി വാക്കുതർക്കവും കയ്യാങ്കളിയും ; സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു ; പ്രതി പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ : കണ്ണൂർ ധർമ്മടം ചിറക്കുനിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ആയിഷ ഹൗസിൽ ആഷിഫാണ് മരിച്ചത്. സഹോദരൻ അഫ്സലാണ് ആഷിഫിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അഫ്സലിനെ ധർമ്മടം പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവിന് കുത്തേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ആഷിഫ് മരിച്ചത്. വീട്ടിൽ മദ്യപിച്ചെത്തിയ ആഷിഫ് വീട്ടിലെ സാധനങ്ങൾ തകർക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ കത്തിയെടുത്ത് അനുജൻ അഫ്സലിന്റെ കൈക്ക് കുത്തുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിൽ മൽപ്പിടുത്തം നടന്നു. ഇതിനിടയിലാണ് അഫ്സൽ ജേഷ്ഠനെ കുത്തി പരിക്കേൽപ്പിച്ചത്. വയറിനാണ് കുത്തേറ്റത്. 

Tags :