play-sharp-fill
ഗൃഹപ്രവേശ ചടങ്ങിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ തർക്കം, ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു ; മൂന്ന് പേർ രാമപുരം പോലീസിന്റെ പിടിയിൽ

ഗൃഹപ്രവേശ ചടങ്ങിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ തർക്കം, ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു ; മൂന്ന് പേർ രാമപുരം പോലീസിന്റെ പിടിയിൽ

രാമപുരം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ കരിമ്പന കക്കുഴയിൽ വീട്ടിൽ മനോജ്കുമാർ കെ.ജി (45), വെസ്റ്റ് ബംഗാൾ സ്വദേശി പയിറു ഇസ്ലാം (30), കൂത്താട്ടുകുളം കോഴിപ്പിള്ളി പ്ലാത്തോട്ടത്തിൽ വീട്ടിൽ പ്രദീപ് രാജൻ (50) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ  പൂവക്കുളം ഭാഗത്ത് വച്ച് പെരുകുറ്റി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും തുടർന്ന് സമീപത്തെ കുഴിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.


പിടിയിലായ കെട്ടിട നിർമ്മാണ കോൺട്രാക്ടർ മനോജ് കുമാറും, ഇയാളുടെ പണിക്കാരായ മറ്റു രണ്ടുപേരും തമ്മിലുള്ള വാക്ക് തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇവർ പണിത വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ വച്ച് സാമ്പത്തിക ഇടപാടിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും, പരസ്പരം ബഹളം വെയ്ക്കുകയും ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തർക്കം അതിരുകടന്നതോടെ ചടങ്ങിനെത്തിയ യുവാവ് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും തുടർന്ന് കുഴിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത രാമപുരം പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ ഉണ്ണികൃഷ്ണൻ.കെ, എസ്.ഐ മാരായ റോജി ജോർജ്, വിനോദ്, എ.എസ്.ഐ ഷീജ, സി.പി.ഓ വിനീത് രാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.