മുണ്ടക്കയം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെന്താ കൊമ്പുണ്ടോ? കൈക്കൂലിക്കും പിടിച്ചുപറിക്കും പേര്‌ കേട്ട മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ സ്റ്റേഷനില്‍ മാസ്‌ക് വയ്ക്കാറില്ല; റോഡിലിറങ്ങിയാല്‍ മാസ്‌കില്ലാത്തവരെ ഓടിച്ചിട്ട് പിടിക്കും; തനി കുട്ടൻപിള്ളയാകും

തേര്‍ഡ് ഐ ന്യൂസ്

 

മുണ്ടക്കയം: കൈക്കൂലിക്കും പിടിച്ചുപറിക്കും പേര് കേട്ട മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍, സ്റ്റേഷനുള്ളില്‍ മാസ്‌ക് ധരിക്കുന്നില്ലെന്നുള്ളതിനുള്ള തെളിവ് ഇതാ

 

 

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോടുള്ള വെല്ലുവിളിയും അവഗണയുമാണ് ഈ ഉദ്യോഗസ്ഥര്‍ പൊതുജനത്തിന് മുന്നിലും നടത്തുന്നത്. ആരെങ്കിലും മാസ്ക് വെയ്ക്കാത്ത കാര്യം ചോദിച്ചാൽ പിന്നെ കുട്ടൻപിള്ള പോലീസാകും

 

പൊലീസ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും മാസ്‌ക് ധരിച്ച് ജോലി ചെയ്യുമ്പോഴാണ് ചിലര്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന തരത്തിൽ പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത്. ചിലരാകട്ടെ, തോന്നുമ്പോള്‍ മാസ്‌ക് വച്ചും ഊരിയും കൊറോണ ഞങ്ങളെ തൊടില്ലെന്ന ഭാവത്തിലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പോലും മാസ്‌ക് വയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന പൊലീസുകാരുടെ ഈ ദുഷ്‌ചെയ്തികള്‍.

 

കാക്കിയും തൊപ്പിയും കണ്ടാല്‍ കൊറോണ അടുക്കില്ല എന്നാണോ ഇവരുടെ ധാരണ എന്നറിയില്ല.

 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൈക്കൂലിക്കേസില്‍ മുണ്ടക്കയം സി ഐ യെ വിജിലന്‍സ് അറസ്റ്റ് ചെയ്തപ്പോഴാണ് മുണ്ടക്കയം സ്‌റ്റേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞത്.

 

കൈക്കൂലിക്കാരനായ മറ്റൊരു എസ്ഐ ആലപ്പുഴയിലേക്ക് മാറ്റിയിട്ടും പതിനഞ്ചാം പൊക്കം തിരികെ മുണ്ടക്കയത്ത് തന്നെ എത്തിയതും, സ്റ്റേഷന് 50 മീറ്റർ മാത്രം മാറി കൊലക്കേസ് പ്രതി ചീട്ടുകളി കേന്ദ്രം നടത്തുന്നതും, പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ ഇവിടെ ചീട്ടുകളിക്കാൻ എത്തിയിരുന്നതും, കഞ്ചാവ്, ചാരായ മാഫിയയുമായി ഉദ്യോഗസ്ഥർക്കുള്ള ബന്ധവും തേർഡ് ഐ ന്യൂസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

 

ക്യാന്റീന്‍ അഴിമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളും പിന്നീട് പുറത്ത് വന്നു. കോവിഡ്കാലത്ത് നാടിന് അഭിമാനമായ പൊലീസ് സേനയെ മുഴുവന്‍ നാണംകെടുത്തുകയാണ് കുപ്രസിദ്ധിയാര്‍ജിച്ച മുണ്ടക്കയം സ്‌റ്റേഷന്‍.

 

 

ആരോഗ്യ പ്രവര്‍ത്തകരെപ്പോലെ തന്നെ പൊതുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന പൊലീസുകാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയല്ലാതെ എന്താണ്?