play-sharp-fill
മുണ്ടക്കയം കുഴിമാവിൽ തലയ്ക്കടിച്ച് മകനെ കൊലപ്പെടുത്തിയ സംഭവം ; മദ്യപിച്ച്‌ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ കോടാലിക്ക് തലയ്ക്കടിച്ചു കൊന്ന കാൻസർ രോഗി കൂടിയായ അമ്മയെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു 

മുണ്ടക്കയം കുഴിമാവിൽ തലയ്ക്കടിച്ച് മകനെ കൊലപ്പെടുത്തിയ സംഭവം ; മദ്യപിച്ച്‌ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ കോടാലിക്ക് തലയ്ക്കടിച്ചു കൊന്ന കാൻസർ രോഗി കൂടിയായ അമ്മയെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ 

മുണ്ടക്കയം : കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് തോപ്പിൽ വീട്ടിൽ സാവിത്രി (73) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ മകനായ അനുദേവൻ (45) എന്നയാളാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടത്. വീടിന് സമീപം കയ്യാലയിൽ നിന്നും വീണ് പരിക്കേറ്റതാണെന്നുപറഞ്ഞായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ മരണകാരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടർന്ന് മുണ്ടക്കയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരമായി മദ്യപിച്ചെത്തി അമ്മയുമായി വഴക്കുണ്ടാക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്ന മകനെ ഇതിനുള്ള വിരോധം മൂലം വീടിന് സമീപം ഇരുന്ന കോടാലിയുടെ പുറകുവശം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്.

മുണ്ടക്കയം സ്റ്റേഷൻ എസ് എച്ച. ഓ ഷൈൻ കുമാർ എ യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.