play-sharp-fill
പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിലെ ടി ആർ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപാറയിൽ വീണ്ടും കടുവ ഇറങ്ങി ; കടുവയുടെ മുന്നിൽ നിന്നും തോട്ടം തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ഭീതിയിൽ തൊഴിലാളികൾ

പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിലെ ടി ആർ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപാറയിൽ വീണ്ടും കടുവ ഇറങ്ങി ; കടുവയുടെ മുന്നിൽ നിന്നും തോട്ടം തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ഭീതിയിൽ തൊഴിലാളികൾ

സ്വന്തം ലേഖകൻ

മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ടി ആർ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപാറയിൽ വീണ്ടും കടുവ ഇറങ്ങി. തോട്ടം തൊഴിലാളി രക്ഷപ്പെട്ടത് തലനാര് ഇഴയ്ക്ക്. ചെന്നപ്പാറ എ ഡിവിഷനിൽ രാവിലെ ടാപ്പിങ്ങിനുപോയ മണ്ണെങ്കൽ സുബൈദ (48) ആണ് കടുവയുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഓടി രക്ഷപ്പെടുന്നതിന് കാലിന് സാരമായി പരിക്കേറ്റ സുബൈദയെ ആദ്യം എസ്റ്റേറ്റ് ആശുപത്രിയിലും പിന്നീട് മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ പറ്റി സുബൈദ പറയുന്നത് ഇങ്ങനെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നപ്പാറ എ ഡിവിഷനിൽ പുതിയ മരങ്ങൾ തെളിക്കുന്നതിനാണ് സുബൈദയും കൂടെയുള്ള തൊഴിലാളികളും പോയത്. അടിക്കാട് നിറഞ്ഞ പ്രദേശത്ത് ജോലി ചെയ്യുന്നതിനിടെ തൊട്ടുമുന്നിൽ കടുവയെ കാണുകയായിരുന്നു. ഭയന്നിവിറച്ച നിലവിളിച്ച സുബൈദ ഓടി രക്ഷപ്പെടുകയായിരുന്നു.

ഓട്ടത്തിനിടെ കാലിന് താരമായി പരിക്കേറ്റു തുടർന്ന് ഒപ്പമുള്ള തൊഴിലാളികളും ചേർന്ന് സുബൈദയെ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബൈദയും ഭർത്താവ് കുഞ്ഞുമോനും ദീർഘനാളായി എസ്റ്റേറ്റിലെ ജീവനക്കാരനാണ്. വന്യമൃഗ ശല്യം രൂക്ഷമായത് മൂലം ഭയപ്പാടോടെയാണ് ഇവിടുത്തെ തൊഴിലാളികൾ ജോലി നോക്കുന്നതെന്നും ഇവർ പറയുന്നു.