video
play-sharp-fill

വളവുകളും കയറ്റവും ഇറക്കവും.. റോഡില്‍ നിറയെ കുഴികളും….! ദേശീയപാതയിലെ കുഴികള്‍ അപകടഭീഷണിയാകുന്നു: പുളിക്കല്‍കവല മുതല്‍ മുണ്ടക്കയം വരെയുള്ള കൊടും വളവുകളില്‍ അപകടങ്ങള്‍ പതിവാകുന്നു;   യാത്രക്കാരൻ കുഴിയിൽ വീണ് മരിച്ചാൽ ആര് സമാധാനം പറയും?

വളവുകളും കയറ്റവും ഇറക്കവും.. റോഡില്‍ നിറയെ കുഴികളും….! ദേശീയപാതയിലെ കുഴികള്‍ അപകടഭീഷണിയാകുന്നു: പുളിക്കല്‍കവല മുതല്‍ മുണ്ടക്കയം വരെയുള്ള കൊടും വളവുകളില്‍ അപകടങ്ങള്‍ പതിവാകുന്നു; യാത്രക്കാരൻ കുഴിയിൽ വീണ് മരിച്ചാൽ ആര് സമാധാനം പറയും?

Spread the love

സ്വന്തം ലേഖിക

പൊന്‍കുന്നം: ദേശീയപാത 183ല്‍ വഴി നീളെ കുഴികള്‍ രൂപപ്പെട്ടത് വാഹനയാത്രക്കാരെ വല്ലാതെ വലയ്ക്കുകയാണ്.

ഇളപ്പുങ്കല്‍ ,മമ്പുഴ വെളവ്, പരിനേഴാംമൈല്‍, ഇളമ്പള്ളി കവല തുടങ്ങിയ സ്ഥലങ്ങളിലാണ് കുഴികള്‍ ഏറെയുള്ളത്. മുണ്ടക്കയം വരെ പാതയുടെ പല ഭാഗങ്ങളില്‍ കൊടുംവളവുകളിലും കുഴികളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുളിക്കല്‍കവല മുതല്‍ മുണ്ടക്കയം വരെയുള്ള കൊടും വളവുകളില്‍ അപകടങ്ങള്‍ പതിവാണ്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ വലിയ വാഹനങ്ങള്‍ വരെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.

പൊന്‍കുന്നം ടൗണില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ കെ.വി.എം.എസ് ജംഗ്ഷന്‍ വരെ നിറയെ കുഴികളാണ്. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് പൊട്ടുമ്പോള്‍ നന്നാക്കാനായി കുഴിക്കുന്ന കുഴികളാണ് ഏറെയും.

വാട്ടര്‍ അതോറിട്ടി അധികൃതര്‍ റോഡ് കുഴിച്ചാല്‍ കുഴിമൂടി സഞ്ചാരയോഗ്യമാക്കമെന്നാണ് വ്യവസ്ഥയെങ്കിലും ഇവര്‍ കുഴി മൂടുന്നത് പേരിന് മാത്രം. റോഡില്‍ കോണ്‍ക്രീറ്റ് ചെയ്ത് മൂടുന്ന കുഴികള്‍ ഒന്നോരണ്ടോ ആഴ്ചകള്‍ കഴിയുമ്പോള്‍ പഴയതുപോലെയാകും.

ഈ മേഖലയില്‍ ദേശീയപാതയില്‍ അറ്റകുറ്റപണികള്‍ നടത്തിയിട്ട് ഏറെ നാളുകളായി.വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായ കുഴികളെങ്കിലും അടയ്ക്കാന്‍ ദേശീയപാതാ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.