play-sharp-fill
മുണ്ടക്കയം കോരൂത്തോട് റോഡിൻ്റെ സംരക്ഷണ ഭിത്തി പള്ളിമുറ്റത്തേക്ക് തകർന്നു വീണു;  കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡിന് ഗുണനിലവാരമില്ലെന്ന പരാതിയിൻമേൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് സംരക്ഷണ ഭിത്തി തകർന്ന് വീണത്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മുണ്ടക്കയം കോരൂത്തോട് റോഡിൻ്റെ സംരക്ഷണ ഭിത്തി പള്ളിമുറ്റത്തേക്ക് തകർന്നു വീണു; കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡിന് ഗുണനിലവാരമില്ലെന്ന പരാതിയിൻമേൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് സംരക്ഷണ ഭിത്തി തകർന്ന് വീണത്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ഒരു കിലോമീറ്ററിന് ഒരു കോടി രൂപ മുടക്കി നിർമ്മിക്കുന്ന മുണ്ടക്കയം കോരൂത്തോട് റോഡിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് വീണു. നിർമ്മാണത്തിൽ വൻ അഴിമതിയുണ്ടെന്ന പരാതിയിൻമേൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് കരിങ്കൽകെട്ട് ഇടിഞ്ഞ് വീണത്.
പനക്കച്ചിറയ്ക്കും പാറമടയ്ക്കും ഇടയിലുള്ള പള്ളിയുടെ മുറ്റത്തേയ്ക്കാണ് കരിങ്കൽ കെട്ട് തകർന്ന് വീണത്.
പള്ളിയിലെ പ്രാർത്ഥനാ സമയം കഴിഞ്ഞിരുന്നതിനാലും പള്ളിമുറ്റത്ത് ആളുകൾ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി.
റോഡ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ. ശ്രീകുമാർ നല്കിയ പരാതിയിൻമേൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.


റോഡ് നിർമ്മാണം നടത്തുന്ന കാവുങ്കൽ കൺസ്ട്രക്ഷൻസ്, പിഡബ്ല്യഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ കോട്ടയം, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കാഞ്ഞിരപ്പള്ളി, അസിസ്റ്റൻ്റ് എഞ്ചിനീയർ എരുമേലി എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നല്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാർ ചെയ്ത് ദിവസങ്ങൾ കഴിയുന്നതിന് മുൻപേ ടാറും മെറ്റലും റോഡിൽ നിന്ന് ഇളകി മാറുന്ന കാഴ്ചയാണ് കോരൂത്തോട് റോഡിലേത്. ഒരു കിലോമീറ്ററിന് ഒരു കോടി രൂപ മുടക്കി ഉന്നത നിലവാരത്തിൽ നിർമ്മാണം നടത്തുന്ന റോഡാണിത്.

അയ്യപ്പഭക്തർക്ക് എരുമേലി ചുറ്റാതെ വളരെ വേഗം പമ്പയിലേക്കും തിരികെയും യാത്ര ചെയ്യാവുന്ന റോഡാണിത്. ഈ പ്രാധാന്യം മനസിലാക്കിയാണ് റോഡ് ഉന്നത നിലവാരത്തിൽ പണിയാൻ സർക്കാർ തീരുമാനിച്ചത്.