play-sharp-fill
‘പല പ്രാവശ്യം പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയച്ചു, തെളിവുകൾ ഉണ്ട്, ബ്ലാക്ക് മെയിലിംഗിന് തയ്യാറല്ല: മിനു മുനീറിന്റെ ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതികരണവുമായി മുകേഷ്

‘പല പ്രാവശ്യം പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയച്ചു, തെളിവുകൾ ഉണ്ട്, ബ്ലാക്ക് മെയിലിംഗിന് തയ്യാറല്ല: മിനു മുനീറിന്റെ ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതികരണവുമായി മുകേഷ്

 

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍ പണം ആവശ്യപ്പെട്ട്  ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും അവസരം ലഭിച്ചപ്പോള്‍ തനിക്കെതിരെ തിരിഞ്ഞതാണെന്നുമാണ് മുകേഷിന്റെ പ്രതികരണം.

 

ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങള്‍ക്ക് കീഴടങ്ങാന്‍ തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണിവക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുകേഷ് പറഞ്ഞു.

 

തനിക്കയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുകേഷ് വ്യക്തമാക്കി. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനത്ത് നിന്നും മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group