play-sharp-fill
അനുവാദമില്ലാതെ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം എടുക്കുകയും പൊലീസിനെ മർദ്ദിക്കുകയും ചെയ്ത സംഭവം; എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി; പ്രതിഷേധം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേയെന്നും ഹൈക്കോടതി

അനുവാദമില്ലാതെ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം എടുക്കുകയും പൊലീസിനെ മർദ്ദിക്കുകയും ചെയ്ത സംഭവം; എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി; പ്രതിഷേധം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേയെന്നും ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധത്തിനിടയില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഭാഗത്തു നിന്നുണ്ടായ ഇടപെടലിൽ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ ഹൈക്കോടതി.

സമരം നടത്തിയതിന്റെ പേരില്‍ പൊലീസ് നിരന്തരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച്‌ ഷിയാസ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചില്ലേ എന്ന് ഹൈക്കോടതി ഷിയാസിൻ്റെ അഭിഭാഷകനോട് ചോദിച്ചു. അതിന് കേസ് എടുക്കരുതെന്ന് പറയാന്‍ കഴിയുമോ? ആരുടെ സമ്മതം വാങ്ങിയിട്ടാണ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു.

ഒരു വ്യക്തി സംശയകരമായ സാഹചര്യത്തിൽ മരണപ്പെട്ടു അല്ലെങ്കിൽ കൊല്ലപ്പെട്ടു എന്ന് പൊലീസിന് വിവരം ലഭിച്ചാൽ 174 സിആർപിസി പ്രകാരം പൊലീസ് ഒരു ഇൻക്വിസ്റ് തയ്യാറാക്കുകയും അതിന് ശേഷം പോസ്റ്റ് മോർട്ടം നടത്തുകയും വേണം. മരണപ്പെട്ടയാളെ ആശുപത്രിയിൽ എത്തിച്ച് കഴിഞ്ഞാൽ മൃതദേഹത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം പൊലീസിനാണ്. ബന്ധുക്കൾക്ക് പോലും അവകാശമില്ല എന്നതാണ് നിയമം

ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടവും കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അങ്ങനെ വിട്ടുകൊടുമ്പോൾ മാത്രമാണ് ബന്ധുക്കൾക്ക് മൃതദേഹത്തിൻ മേൽ അവകാശമുള്ളൂ. പൊലീസിന് സംശയം തോന്നുകയോ, തർക്കങ്ങളോ ഉണ്ടായാൽ മൃതദേഹം കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിനും പൊലീസിനെ നിയമം അനുവദിക്കുന്നുണ്ട്. ഇങ്ങനെ പൊലീസ് കസ്റ്റഡിയിൽ ഇരുന്ന മൃതദേഹമാണ് ഷിയാസും സംഘവും രാഷ്ട്രീയ ലാഭത്തിന് വേണ്ടി തട്ടിയെടുത്തത്.

ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും കഴിയാതെ മൃതദേഹം എടുത്തു കൊണ്ട് പോയത് മൃതദേഹത്തിലെ പരിക്കുകൾ കണ്ടെത്തുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും കാരണമാകും.

ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ മുൻ ആഭ്യന്തരമന്ത്രി മന്ത്രിയായിരുന്ന
രമേശ് ചെന്നിത്തല പറയുന്നത് ബന്ധുക്കളുടെ സമ്മതത്തോടെയാണ് ബോഡി കൊണ്ട് പോയിട്ടുള്ളതെന്നാണ്. എന്നാൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ബോഡി പോലീസിനെ തള്ളിമാറ്റിയാണ് ഷിയാസും സംഘവും എടുത്ത് കൊണ്ട് പോകുന്നത്. ഇതെല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തവുമാണ്.

തനിക്കെതിരെ 4 കേസുകള്‍ പൊലീസ് എടുത്തിട്ടുണ്ടെന്ന് ഷിയാസ് കോടതിയില്‍ പറഞ്ഞു. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണണിക്കും.