
കണ്ണൂർ: പ്രവാസിയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 14 ലക്ഷം രൂപയാണ് നഷ്ട പരിഹാരം നല്‍കേണ്ടത്.
പ്രവാസിയായ തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീനാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. താജുദ്ദീനെ ചക്കരക്കല്‍ പൊലീസ് മാലമോഷണ കേസിലാണ് അറസ്റ്റ് ചെയ്തത്.
2018ല്‍ ഈ കേസില്‍ 54 ദിവസം താജുദ്ദീൻ ജയിലില്‍ കിടന്നു. പിന്നീട് കോഴിക്കോട് സ്വദേശി വത്സരാജാണ് മാലമോഷ്ടിച്ചതെന്ന് തെളിയുകയും താജുദ്ദീൻ കുറ്റവിമുക്തനാവുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റവിമുക്തനായ ശേഷം താജുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചാണ് നഷ്ടപരിഹാരം നേടിയെടുത്തത്.







