മൂലവട്ടത്ത് അപ്രതീക്ഷിതമായ വീട് ഇടിഞ്ഞു താണു; വീടിന്റെ അടുക്കളയും സമീപത്തെ വീടിന്റെ മതിലും ഇടിഞ്ഞു താണത് ഞായറാഴ്ച ഉച്ചയക്ക്
തേർഡ് ഐ ബ്യൂറോ
കോട്ടയം: മൂലവട്ടത്ത് അപ്രതീക്ഷിതമായി വീടിന്റെ അടുക്കള ഇടിഞ്ഞു താണു. കുടുംബാംഗങ്ങൾ ഭക്ഷണം കഴിച്ച ശേഷം തൊട്ടടുത്ത മുറിയിലേയ്ക്കു മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മൂലവട്ടെ ദിവാൻപുരം പാറയിൽ പുത്തൻപറമ്പിൽ
ജയമോന്റെ ( കൃഷ്ണൻകുട്ടി) വീടാണ് ഇടിഞ്ഞു താണത്.
ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടുകാർ അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിച്ച ശേഷം തൊട്ടടുത്ത മുറിയിലേയ്ക്കു മാറുകയായിരുന്നു. ഈ സമയത്താണ് വൻ ശബ്ദത്തോടെ അടുക്കള ഇടിഞ്ഞു വീണത്. അടുക്കളയുടെ ചിമ്മിനി ഇരുത്തിയ ശേഷം ഓട് മേൽക്കൂര താഴേയ്ക്കു പതിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുക്കളയും ചിമ്മിനിയും ഇടിഞ്ഞ് സമീപത്തെ മതിലും തകർന്നു. വീട്ടുകാർ സുരക്ഷിതരായി ഇരിക്കുന്നു. നാട്ടുകാരും, സമീപവാസികളും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ഭിത്തികളിൽ വെള്ളമിറങ്ങിയാണ് വീട് തകർന്നത് എന്നു സംശയിക്കുന്നു.