play-sharp-fill
പറമ്പില്‍ ആട് കയറിയതിന് മാതാവിനും മകനും ക്രൂരമര്‍ദനം; 17കാരന്റെ കൈ തല്ലിച്ചതച്ച് വിമുക്ത ഭടന്‍

പറമ്പില്‍ ആട് കയറിയതിന് മാതാവിനും മകനും ക്രൂരമര്‍ദനം; 17കാരന്റെ കൈ തല്ലിച്ചതച്ച് വിമുക്ത ഭടന്‍

സ്വന്തം ലേഖകൻ

കൊച്ചി: വീട്ടുവളപ്പില്‍ ആട് കയറിയതിന്റെ പേരില്‍ മാതാവിനെയും മകനെയും ക്രൂരമായി മര്‍ദിച്ച് വിമുക്ത ഭടന്‍. എറണാകുളം പിറവത്താണ് സംഭവം നടന്നത്. പ്രിയ മധുവിനും മകനുമാണ് മര്‍ദനമേറ്റത്. ആട് പറമ്പിനുള്ളില്‍ കയറിയതിനാണ് രാധാകൃഷ്ണന്‍ 17 കാരന്റെ കൈ തല്ലിച്ചതച്ചത്.

ഇത് ചോദ്യം ചെയ്ത മാതാവിനും ക്രൂരമര്‍ദനമേറ്റു. ബോധരഹിതയായ ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദനമേറ്റ 17കാരന്റെ കൈക്ക് പരുക്കേറ്റു. സ്ത്രീത്വത്തെ അപമാനിച്ചതിനും മര്‍ദ്ദിച്ചതിനും പ്രതി രാധാകൃഷ്ണനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും പാമ്പാക്കുട സ്വദേശിയായ രാധാകൃഷ്ണനെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.