play-sharp-fill
ആള്‍മറയില്ലാത്ത കിണറ്റില്‍ അമ്മയും പിഞ്ചുമക്കളും മരിച്ചനിലയില്‍; സംഭവത്തിൽ ദുരൂഹത

ആള്‍മറയില്ലാത്ത കിണറ്റില്‍ അമ്മയും പിഞ്ചുമക്കളും മരിച്ചനിലയില്‍; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക

ആലത്തൂര്‍: ആള്‍മറയില്ലാത്ത കിണറ്റില്‍ അമ്മയെയും പിഞ്ചുമക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.

നെന്മാറ കുമരംപുത്തൂര്‍ സ്വദേശി രഞ്‌ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ട്‌), ആരോമല്‍ (10 മാസം) എന്നിവരാണ്‌ മരിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ മലക്കുളം കീഴ്‌പ്പാടത്തെ പാടത്തിനോട്‌ ചേര്‍ന്നുള്ള കിണറ്റിലാണ്‌ മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ സംഭവം.

കുമരംപുത്തൂരിലെ ഭര്‍തൃവീട്ടില്‍ നിന്ന്‌ ചൊവ്വാഴ്‌ച്ച രാവിലെ 11.30 ന്‌ ശേഷമാണ്‌ ഐശ്വര്യയും മക്കളും ഭര്‍തൃപിതാവ്‌ വിജയകുമാരനൊപ്പം മലക്കുളം കീഴ്‌പ്പാടം ദേവസ്വം കുളമ്പ് കീഴ്‌പ്പാടത്തെ വീട്ടിലെത്തിയത്‌. ഭര്‍ത്താവ്‌ രഞ്‌ജിത്ത്‌ നിരന്തരം വിളിച്ചെങ്കിലും ഐശ്വര്യ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന്‌ രഞ്‌ജിത്ത്‌ വീട്ടിലെത്തി.

ഇതിനിടെ പാടത്തിനോട്‌ ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന്‌ ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തി.
ഉടന്‍ പ്രദേശവാസികള്‍ ചേര്‍ന്ന്‌ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മക്കള്‍ക്കായി വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ ആലത്തൂരില്‍ നിന്ന്‌ അഗ്നിരക്ഷാസേനയെത്തി കിണറില്‍ ഇറങ്ങി ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. ഐശ്വര്യയുടെ അമ്മ പുഷ്‌പലത.