play-sharp-fill
പൂരം പ്രതിസന്ധി മുതല്‍ ക്രിസ്മസ് വിരുന്ന് വരെ; ശബരിമല വിഷയം മുതല്‍ സ്വര്‍ണ കള്ളക്കടത്ത് വരെ; കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി

പൂരം പ്രതിസന്ധി മുതല്‍ ക്രിസ്മസ് വിരുന്ന് വരെ; ശബരിമല വിഷയം മുതല്‍ സ്വര്‍ണ കള്ളക്കടത്ത് വരെ; കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി

തൃശൂര്‍: സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പരിപാടിയില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി.

പൂരം പ്രതിസന്ധിയും ക്രിസ്മസ് വിരുന്നും ശബരിമല വിഷയവും സ്വര്ണക്കടത്തും ഉള്‍പ്പെടെ മോദി പരാമര്‍ശിച്ചു.
തൃശൂര്‍ പൂരം നടത്തിപ്പില്‍ പോലും രാഷ്ട്രീയക്കളി നടക്കുന്നു എന്ന് മോദി ആരോപിച്ചു.

ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് ക്രിസ്മസ് വിരുന്നിനെ കുറിച്ച്‌ മോദി പറഞ്ഞത്. അതിനിടെ സ്വര്‍ണക്കടത്ത് ആരുടെ ഓഫീസ് വഴിയാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വിവിധ മേഖലകളിലെ ആനുകൂല്യങ്ങള്‍ നിരത്തിയായിരുന്നു മോദിയുടെ പ്രസംഗം. രാജ്യത്തിന് പുറത്തുള്ള എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കി. കോണ്‍ഗ്രസ്, ഇടത് സര്‍ക്കാരായിരുന്നെങ്കില്‍ ഇത് സാധിക്കുമായിരുന്നില്ല. വികസിക്കുന്ന ഇന്ത്യയുടെ ശക്തി സ്ത്രീ ശക്തിയാണ്.

എന്നാല്‍ കേരളത്തിലെ സര്‍ക്കാരുകള്‍ ഈ ശക്തിയെ ദുര്‍ബലമാക്കി. വനിതാസംവരണത്തിലൂടെ മോദി സര്‍ക്കാര്‍ ശക്തി തിരിച്ചുനല്‍കി. മുസ്ലിം വനിതകളെ മുത്തലാക്കില്‍ നിന്ന് മോചിപ്പിച്ചത് മോദി സര്‍ക്കാരാണ് . നാലുജാതികളാണ് എന്‍ഡിഎയ്ക്ക് പ്രധാനം. ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകരെന്നും നരേന്ദ്ര മോദി.