കൊവിഡ് കാലത്ത് ആംബുലൻസിനു പിന്നാലെ ആശുപത്രികളിൽ ‘ പോലും സ്ത്രീകൾക്ക് രക്ഷയില്ല; കൊവിഡ് സെന്ററിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ചത് ഡി.വൈ.എഫ്.ഐ നേതാവ്; യുവതിയുടെ നഗ്നചിത്രം പകർത്തിയ യുവാവിനെ പിടികൂടാതെ ഒളിച്ചു കളിച്ച് പൊലീസ്

കൊവിഡ് കാലത്ത് ആംബുലൻസിനു പിന്നാലെ ആശുപത്രികളിൽ ‘ പോലും സ്ത്രീകൾക്ക് രക്ഷയില്ല; കൊവിഡ് സെന്ററിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ചത് ഡി.വൈ.എഫ്.ഐ നേതാവ്; യുവതിയുടെ നഗ്നചിത്രം പകർത്തിയ യുവാവിനെ പിടികൂടാതെ ഒളിച്ചു കളിച്ച് പൊലീസ്

Spread the love

തേർഡ് ഐ ക്രൈം

തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരളം സ്ത്രീ പീഡനങ്ങളുടെ കേന്ദ്രമായി മാറുന്നു. ആറന്മുളയിൽ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് തലസ്ഥാനത്തു നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. കൊവിഡ് കെയർ സെന്ററിൽ ചികിത്സയിലിരുന്ന പെൺകുട്ടിയുടെ ബാത്ത് റൂമിൽ മൊബൈൽ ഫോൺ വച്ചു എന്നതാണ് ഭയപ്പെടുത്തുന്ന വാർത്ത. ഡി.വൈ.എഫ്.ഐ നേതാവാണ് ഇത്തരത്തിൽ ബാത്ത് റൂമിൽ ഒളി ക്യാമറ വച്ചത്. ഇയാളെ ഇതുവരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടുമില്ല.

ഡിവൈഎഫ്ഐയുടെ നെയ്യാറ്റിൻകര ചെങ്കൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാലു (26) ആണ് അറസ്റ്റിലായത്. കേരളത്തിലെ കോവിഡ് സെന്ററുകളുടെ സുരക്ഷയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ആറന്മുളയിൽ 108 ആംബുലൻസ് ഡ്രൈവറുടെ ബലാത്സംഗത്തിന് കോവിഡ് രോഗി ഇരയായിരുന്നു. ഇതോടെ കോവിഡ് രോഗികളായ സ്ത്രീകളുടെ സുരക്ഷ നോക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറയുകയും ചെയ്തു.

ഇതൊന്നും യാഥാർത്ഥ്യമായില്ലെന്നതിന് തെളിവാണ് പാറശ്ശാലയിൽ നിന്നുള്ള ഈ വാർത്ത. പ്രതിക്ക് കോവിഡിന്റെ പേരിൽ ജാമ്യം നൽകി പൊലീസും പ്രതിയുടെ രക്ഷകനാകുകയും ചെയ്തു.

കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുകയായിരുന്നു ഡിവൈഎഫ്ഐ നേതാവ്. യുവതിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. കോവിഡ് ചികിത്സയിലായതിനാൽ ഇയാളെ ഏഴു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി ജാമ്യത്തിൽ വിട്ടയച്ചു. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

പാറശാല ശ്രീകൃഷ്ണ കോവിഡ് സെന്ററിൽ നിന്ന് ഉച്ചയോടെയാണ് ഷാലുവിനെ അറസ്റ്റ് ചെയ്തത്. കുളിമുറിയിൽ കയറിയ യുവതി ജനലിൽ മൊബൈൽ ഫോൺ ഓൺ ചെയ്തിരിക്കുന്നത് കണ്ടു. ഉടനെ യുവതി കോവിഡ് സെന്ററിലെ ബന്ധുവിന്റെ അടുത്ത് വന്നു പറഞ്ഞു. തുടർന്ന് മൊബൈൽ കണ്ടെത്തുകയും ഷാലുവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു.

കോവിഡ് സെന്റർ അധികൃതർ തന്നെ പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയ ഷാലു ഇവിടെ ചികിത്സയിലായിരുന്നു. ബുധനാഴ്ച നെഗറ്റീവ് ആയതിനെത്തുടർന്ന് വ്യാഴാഴ്ച കോവിഡ് സെന്ററിൽ നിന്നും ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് സംഭവം.

ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്‌ബോൾ കുളിമുറിയുടെ മുകൾഭാഗത്തുകൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷാലു ചെയ്തത് ഗുരുതര കുറ്റമാണ്. എന്നിട്ടും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചില്ല. ഷാലുവിന് കോവിഡ് നെഗറ്റീവ് ആയി കഴിഞ്ഞു.

അതുകൊണ്ട് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാമായിരുന്നു. എന്നിട്ടും നിസാര വകുപ്പുകളിൽ അറസ്റ്റ് ചെയ്ത് ജാമ്യം അനുവദിക്കുകയാണ് പൊലീസ് ചെയ്തത്.