video
play-sharp-fill

ടീവി കാണാൻ പതിവായി വീട്ടിലെത്തിയ പത്ത് വയസ്സുകാരിയെ മൂന്നുവർഷക്കാലം നിരന്തരം ലൈം​ഗികമായി പീഡിപ്പിച്ചു; കേസിൽ 52കാരന് 20 വർഷം കഠിനതടവും 1,10,000 രൂപ പിഴയും

ടീവി കാണാൻ പതിവായി വീട്ടിലെത്തിയ പത്ത് വയസ്സുകാരിയെ മൂന്നുവർഷക്കാലം നിരന്തരം ലൈം​ഗികമായി പീഡിപ്പിച്ചു; കേസിൽ 52കാരന് 20 വർഷം കഠിനതടവും 1,10,000 രൂപ പിഴയും

Spread the love

വർക്കല: ടീവി കാണാൻ എത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 20 വർഷം തടവ്. വക്കം കൊച്ചുതൈവീട്ടിൽ ചന്ദ്രദാസിനെയാണ് (52) വർക്കല പോക്സോ കോടതി ശിക്ഷ വിധിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം.

ചന്ദ്രദാസിന്റെ വീട്ടിൽ പത്തു വയസ്സുകാരി പതിവായി ടി.വി കാണാൻ പോകുമായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത സമയങ്ങളിലായി മൂന്നുവർഷക്കാലം പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയുമാണ് വർക്കല ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചത്.

മാതാപിതാക്കളുടെ പരാതിയിൽ 2022ൽ വർക്കല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർമാരായ അജിത് കുമാർ, രാഹുൽ പി.ആർ, എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. മൂന്നു വകുപ്പുകളിലായി 5 വർഷം വീതം 15 വർഷവും, പോക്സോ നിയമപ്രകാരം 4 വർഷവും ഐപിസി 506 പ്രകാരം ഒരു വർഷം എന്ന രീതിയിൽ 20 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ശിക്ഷ അഞ്ചു വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴ തുകയിൽ നിന്ന് അമ്പതിനായിരം രൂപ കുട്ടിക്ക് നൽകുവാനും കോടതി നിർദ്ദേശിച്ചു. പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുവർഷവും മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണം.

വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി സിനി.എസ്.ആർ ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:പി. ഹേമചന്ദ്രൻ നായർ ഹാജരായി.അഡ്വ:എസ്.ഷിബു, അഡ്വ. ഇക്ബാൽ എന്നിവരും പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.