പുതിയ മന്ത്രിമാര്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന്; നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കാൻ സാധ്യത
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ട് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന്.
നവകേരള സദസിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമാണ് ചേരുന്നത്. രാവിലെ പത്തിനാണ് സെക്രട്ടറിയേറ്റില്‍ യോഗം ചേരുന്നത്.
നിയമസഭാ സമ്മേളനം ഈ മാസം 25ന് ചേരുന്ന ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങാനും സംസ്ഥാന ബഡ്‌ജറ്റ് അവതരണം ഫെബ്രുവരി രണ്ടിന് നടത്താനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി ഒൻപതിന് സഭ പിരിയാനാണ് സാദ്ധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് രണ്ടാം പിണറായി സര്‍ക്കാരിലെ പുതിയ മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. എല്‍.ഡി.എഫ് ധാരണപ്രകാരം രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവര്‍ രാജിവച്ച ഒഴിവിലാണ് ഇവര്‍ ചുമതലയേറ്റത്.
കടന്നപ്പള്ളിയ്ക്ക് രജിസ്ട്രേഷൻ, മ്യൂസിയം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്സ് എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഗണേഷ് കുമാറിന് റോഡ് ഗതാഗതം, മോട്ടോര്‍ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകളും നല്‍കി. അതേസമയം, ട്രാൻസ്പോര്‍ട്ടിനൊപ്പം സിനിമയും വേണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളുകയും ചെയ്തു.