video
play-sharp-fill

മന്ത്രി എംഎൽഎയ്ക്ക് അയച്ച കത്ത് വരെ വാട്സ്ആപ് സ്റ്റാറ്റസ് ആക്കുന്ന പക്വതയില്ലാത്തവർ പുതുപ്പള്ളി എംഎൽഎയുടെ ഓഫീസിൽ; എംഎൽഎയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ രാജി വെക്കാനൊരുങ്ങുന്നു

മന്ത്രി എംഎൽഎയ്ക്ക് അയച്ച കത്ത് വരെ വാട്സ്ആപ് സ്റ്റാറ്റസ് ആക്കുന്ന പക്വതയില്ലാത്തവർ പുതുപ്പള്ളി എംഎൽഎയുടെ ഓഫീസിൽ; എംഎൽഎയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ രാജി വെക്കാനൊരുങ്ങുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ പുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വൻ വിജയം നേടിയത് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാപ്പകൽ അധ്വാനിച്ച് മണ്ഡലത്തിലുടനീളം നടത്തിയ പ്രവർത്തനത്തേ തുടർന്നായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ഉണ്ടായ സഹതാപതരംഗം വോട്ടാക്കി മാറ്റുന്നതിലും കോൺഗ്രസ് വിജയിച്ചിരുന്നു. ഇതിന് തെളിവാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ഉണ്ടായ പ്രവർത്തകരുടെ ഒഴുക്ക്. ഈ ഒഴുക്ക് വോട്ടെടുപ്പ് ദിവസം വരെ നിലനിർത്തുവാനും കോൺഗ്രസിന് കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളിയിൽ വൻ വിജയം നേടിയതോടെ ചാണ്ടി ഉമ്മന്റെ പ്രവർത്തന ശൈലിയിൽ മാറ്റം വന്നതായും കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും എംഎൽഎയുടെ
പെരുമാറ്റത്തിന്റെയും ഇടപെടലിന്റെയും രീതി മാറിയെന്നും സഹകരിച്ച് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും പല മുതിർന്ന നേതാക്കളും പറഞ്ഞു തുടങ്ങി..

മണ്ഡലത്തിലെ സർക്കാർ , പൊതു പരിപാടികളിലടക്കം ചാണ്ടിയെ കാണാനില്ലെന്ന് വ്യാപക പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. പുതുപ്പള്ളിയിൽ നടക്കുന്നത് പക്വതയില്ലാത്ത കുട്ടിനേതാക്കളുടെ ഭരണമാണെന്നും നേതൃത്വം ഇത് തിരിച്ചറിഞ്ഞില്ലങ്കിൽ അഞ്ച് പതിറ്റാണ്ട് ഉമ്മൻ ചാണ്ടി കൈവശം വെച്ചിരുന്ന മണ്ഡലം ചാണ്ടി ഉമ്മന്റെ വരവോടെ എന്നന്നേക്കുമായി കോൺഗ്രസിന് കൈമോശം വരുമെന്നും പ്രവർത്തകരും നേതാക്കളും പറയുന്നു.

ഇതിന് ഏറ്റവും വലിയ തെളിവാണ്
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉമ്മൻ ചാണ്ടി എംഎൽഎയ്ക്ക് അയച്ച കത്ത് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഔദ്യോഗിക ലെറ്റർ പാഡിനൊപ്പം ചേർത്ത് വാടസ്ആപ്പ് സ്റ്റാറ്റസിടുന്ന തരത്തിൽ പക്വതയില്ലാത്തവർ എംഎൽഎയുടെ ഓഫീസ് നിയന്ത്രിക്കുന്നത്.

എംഎൽഎയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ രാജി വെക്കാനൊരുങ്ങുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ചില പ്രാദേശിക നേതാക്കൾ ഡിസിസി പ്രസിഡന്റിനെ വിവരം ധരിപ്പിച്ചതായും അറിയുന്നു.

മണ്ഡലത്തിലെ മരണ വീടുകൾ സന്ദർശിച്ച് കുടുബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയെന്നത് നാട്ടിലെ സാമാന്യ മര്യാദയാണ്. ഇത് പോലും പുതുപ്പള്ളി എം എൽ എ ചെയ്യാറില്ലന്ന് വ്യാപക ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്.