Spread the love

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ച നിർദേശങ്ങൾ മാധ്യമത്തിലൂടെ വായിച്ചു. അത് സ്വാഗതാർഹമാണ്. അതനുസരിച്ചു മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കും. ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരുടെ നിയമനങ്ങൾക്ക് സർക്കാർ തീരുമാനമെടുക്കും. ഡോക്ടർമാരുടെ എണ്ണം കുറവായതുകൊണ്ട് രോഗികളെ പരിചരിക്കുന്നതിൽ വേണ്ടത്ര ജാഗ്രത കിട്ടില്ലെന്നും അതിന് പരിഹാരമെന്നോണം കൂടുതൽ നിയമനങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. പുതിയ ആരോഗ്യമന്ത്രി രോഗികളുമായി ആദ്യം ചർച്ച നടത്തണമെന്നായിരുന്നു ഹാരിസ് ചിറക്കലിൻ്റെ നിർദേശം. പല പ്രശ്നങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

video
play-sharp-fill

സർക്കാർ മേഖലയിലെ ആശുപത്രികൾ പാവപ്പെട്ടവർക്ക് സംരക്ഷണം നൽകുന്ന സ്ഥാപനങ്ങളാണ്. എന്നാൽ ഇന്ന് അവിടങ്ങളിൽ പല തരത്തിലുള്ള പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. ഡോക്ടർമാരുടെ ദൗർലഭ്യങ്ങളും ആശുപത്രി ശുചിത്വവും അടക്കം പ്രതിസന്ധികളാണ്. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫുകളുടെ പ്രഥമ പരിഗണന ആശുപത്രി ശുചിത്വമാണ്. അതുറപ്പാക്കണമെന്ന് എല്ലാ സംഘടന അംഗങ്ങളോടും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.