play-sharp-fill
മികച്ച ഇനം ഫലവൃക്ഷ തൈകളും, വിത്തുകളും ഇനി കോട്ടയം തോട്ടകത്തും ലഭിക്കും: തോട്ടകം വിൻസെൻഷ്യൻ ആശ്രമത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജാഗ്രതാ മിഷനോടനുബന്ധിച്ച് ഗ്രീൻ നഴ്സറി ആരംഭിച്ചു.

മികച്ച ഇനം ഫലവൃക്ഷ തൈകളും, വിത്തുകളും ഇനി കോട്ടയം തോട്ടകത്തും ലഭിക്കും: തോട്ടകം വിൻസെൻഷ്യൻ ആശ്രമത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജാഗ്രതാ മിഷനോടനുബന്ധിച്ച് ഗ്രീൻ നഴ്സറി ആരംഭിച്ചു.

തോട്ടകം: കർഷകർക്ക് മികച്ച ഇനം ഫലവൃക്ഷ തൈകൾ, വിത്തുകൾ, ജൈവ വളങ്ങൾ, കീടനാശിനികൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് തോട്ടകം വിൻസെൻഷ്യൻ ആശ്രമത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജാഗ്രതാ മിഷനോടനുബന്ധിച്ച് ഗ്രീൻ നഴ്സറി ആരംഭിച്ചു.

തോട്ടകം സെൻ്റ് ഗ്രിഗോറിയോസ് പള്ളിക്ക് സമീപം ആരംഭിച്ച നഴ്സറിയുടെ പ്രവർത്തനോദ്ഘാടനം തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ് നിർവഹിച്ചു.

ജാഗ്രതാ മിഷൻ ഡയറക്ടർ ഫാ. ആൻ്റണികോലഞ്ചേരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൽസി സോണിക്ക് തെങ്ങിൻ തൈ നൽകി ഫാ. ആൻ്റണികോലഞ്ചേരി ആദ്യ വിൽപന നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച കർഷകൻ മൈക്കിളിനെ ഉപഹാരം നൽകിആദരിച്ചു. തലയാഴം കൃഷി ഓഫീസർ രേഷ്മ, ജില്ലാ പഞ്ചായത്ത് അംഗം ഹൈമിബോബി, പഞ്ചായത്ത് അംഗങ്ങളായ റോസി ബാബു,

കെ.ബിനിമോൻ,ഡീ പോൾ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ആൻ്റണിപയ്യപ്പിള്ളി, തോട്ടകംപള്ളി വികാരി ഫാ.വർഗീസ് മേനാച്ചേരി,ഫാ. അഗസ്റ്റിൻ പടിഞ്ഞാറെക്കുറ്റ്,ഫാ. പോൾമണിതൊട്ടിൽ,

സിസ്റ്റർലീമ, നഴ്സറി മാനേജർ മുരളി, ജാഗ്രതാ മിഷൻ സെക്രട്ടറി ഷോളിബിജു തുടങ്ങിയവർ സംബന്ധിച്ചു.

.