ഒന്നിച്ച് ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണ് കല; അതിനകത്ത് അഹംഭാവം വരുന്നത് കലാകാരന്റെ പരാജയത്തിന് വഴിയൊരുക്കും; കോട്ടയത്ത് ആരംഭിച്ച എംജി യൂണിവേഴ്‌സിറ്റി കലോത്സവം ഉദ്ഘാടനം ചെയ്ത് മുകേഷ് എംഎല്‍എ
കോട്ടയം: കല എന്നത് ഒന്നിച്ച് ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും അതിനകത്ത് അഹംഭാവം വരുന്നത് കലാകാരന്റെ പരാജയത്തിന് വഴിയൊരുക്കുമെന്നും ചലച്ചിത്ര നടനും എംഎല്‍എയുമായ മുകേഷ്.
കോട്ടയത്ത് ആരംഭിച്ച എംജി യൂണിവേഴ്‌സിറ്റി കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല കേരളത്തിന്റെ സംസ്‌കാരവും ചരിത്രവുമാണ്. നാടകത്തിനും നാടകകൃത്തിനും എന്താണ് സമൂഹത്തോട് പറയാനുള്ളതെന്ന് ജനങ്ങള്‍ ആകാംക്ഷയോടെ നോക്കിയിരുന്ന ഒരു സമയമുണ്ടായിരുന്നു.
അതായിരുന്നു കലയുടെ സുവര്‍ണ്ണ കാലഘട്ടം. കലയിലൂടെ സമൂഹത്തെ വളര്‍ത്തുകയും വിമര്‍ശിക്കുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത്. അന്നും ഇന്നും എന്നും എനിയ്ക്ക് പറയാനുള്ളത് കലയേയും കലാകാരന്മാരെയും വെറുതെ വിടുക, ഇനി എന്ത് മാറ്റം വന്നാലും ശരി കലാകാരന്മാര്‍ക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെങ്കില്‍ അവര്‍ക്ക് അവതരിപ്പിക്കാനുള്ളത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ നാട് നാശത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങില്‍ എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ രാഹുല്‍ മോന്‍ രാജന്‍ അധ്യക്ഷനായി.
മന്ത്രി വി.എന്‍. വാസവന്‍ മുഖ്യപ്രഭാഷണം നടത്തി.
ചലച്ചിത്രതാരം വിജയരാഘവന്‍, എം.എ. നിഷാദ്, ദുര്‍ഗാ കൃഷ്ണ എന്നിവരെ അനുമോദിച്ചു. എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സി.റ്റി. അരവിന്ദ് കുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മെല്‍ബില്‍ ജോസഫ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, പ്രൊഫ. ഹരികൃഷ്ണന്‍ പി, ഡോ. ആര്‍. അനിത, ഡോ. ഷിജിലാ ബീവി തുടങ്ങിയവര്‍ സംസാരിച്ചു.