ആര്‍ത്തവകാലത്ത് ഒഴിവാക്കാനാവാത്ത ഒന്നാണ് സാനിറ്ററി പാഡുകള്‍; എന്നാൽ ഇവ കാന്‍സറിന് കാരണമായാലോ….? എല്ലാ സ്ത്രീകളും ഉറപ്പായും പാലിക്കേണ്ട ചില മുന്‍കരുതലുകൾ അറിയാം…
സ്വന്തം ലേഖിക
കോട്ടയം: ആര്‍ത്തവകാലത്തെ സ്ത്രീകളുടെ പ്രധാനപ്പെട്ട വസ്തുമായി സാനിറ്ററി പാഡുകള്‍ മാറിക്കഴിഞ്ഞു.
കൂടാതെ ആര്‍ത്തവ കപ്പുകള്‍, ആര്‍ത്തവ അടിവസ്‌ത്രങ്ങള്‍, പുനരുപയോഗിക്കാവുന്ന ആര്‍ത്തവ പാഡുകള്‍ എന്നിങ്ങനെയുള്ള മറ്റ് പരിസ്ഥിതി സൗഹൃദ ബദലുകളും ഇപ്പോള്‍ ലഭ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ലോകവ്യാപകമായി സാനിറ്ററി പാഡുകള്‍ക്ക് തന്നെയാണ് സ്വീകാര്യതയുള്ളത്.
സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ഒരാളെ അപകടത്തിലാക്കുമെന്ന് മുന്‍കാലങ്ങളിലെ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
സ്ത്രീകളുടെ ആരോഗ്യത്തിന് ഹാനികരമായ ചില രാസവസ്തുക്കള്‍ പാഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അത്തരം രാസവസ്തുക്കളില്‍ ഒന്നാണ് താലേറ്റ്. അവ എന്‍ഡോക്രൈന്‍ ഡിസ്‌റപ്റ്ററുകള്‍ എന്നറിയപ്പെടുന്നു, അതിന്റെ ദീര്‍ഘകാല എക്സ്പോഷര്‍ അര്‍ബുദം, പ്രത്യുല്‍പ്പാദന ശേഷി കുറയല്‍, പൊണ്ണത്തടി, ആസ്ത്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സാനിറ്ററി പാഡുകള്‍ക്ക് വൃത്തിയുള്ളതും മിനുസമാര്‍ന്നതുമായ രൂപം നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സ്ത്രീകളുടെ ആരോഗ്യത്തിന് ഹാനികരമാണ്. സുരക്ഷിതമായ രീതിയില്‍ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും കൂടുതല്‍ പ്രായോഗികമായേക്കാവുന്ന ഇതരമാര്‍ഗങ്ങളെക്കുറിച്ചും നിങ്ങള്‍ അറിയേണ്ടതെല്ലാം ഇതാ.
പരിഹാരം
ആരോഗ്യം നഷ്ടപ്പെടാതിരിക്കുന്നതിനും പാരിസ്ഥിക പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും മെന്‍സ്ട്രല്‍ കപ്പ്, തുണി പാഡുകള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച ശേഷം ഇവ വൃത്തിയാക്കാന്‍ മറക്കരുത്. അല്ലാത്തപക്ഷം അണുബാധയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
മുന്‍കരുതലുകള്‍
പാഡ് അല്ലെങ്കില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിന് മുൻപും ശേഷവും കൈകള്‍ നന്നായി വൃത്തിയാക്കുക.
ഓരോ നാല് മണിക്കൂര്‍ കൂടുമ്പോഴും പാഡുകള്‍ മാറ്റുക. ദിവസത്തില്‍ ഒരു തവണ മെന്‍സ്ട്രല്‍ കപ്പും വൃത്തിയാക്കുക.
സുഗന്ധമുള്ള പാഡുകള്‍ ഒഴിവാക്കുക.
യോനിയുടെ ഭാഗത്ത് സോപ്പ് പോലുള്ള വസ്തുക്കള്‍ അമിതമായി ഉപയോഗിക്കാതിരിക്കുക.