play-sharp-fill
മേലുകാവ് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചു: ഈരാറ്റുപേട്ട സ്വദേശി ഉൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ; പ്രതികളുടെ പേരിൽ ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകൾ; വീഡിയോ കാണാം

മേലുകാവ് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചു: ഈരാറ്റുപേട്ട സ്വദേശി ഉൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ; പ്രതികളുടെ പേരിൽ ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകൾ; വീഡിയോ കാണാം

സ്വന്തം ലേഖിക

ഈരാറ്റുപേട്ട: ബൈക്ക് മോഷണ കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ഹക്കീം മകൻ അഫ്സൽ (24), കണ്ണൂർ ആറളം ഭാഗത്ത് പുതിയവീട്ടിൽ രാജൻ മകൻ സാരംഗ് (24) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.
വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞ ദിവസം മേലുകാവ് പുറവിള ഭാഗത്ത് താമസിക്കുന്ന ജോബിൻ ജോർജ് എന്നയാളുടെ ബൈക്കാണ് മോഷ്ടിച്ചു കൊണ്ടുപോയത്. പരാതിയെ തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയുമായിരുന്നു.

പ്രതികളിൽ ഒരാളായ അഫ്സലിന് പാലാ, കടുത്തുരുത്തി, കറുകച്ചാൽ, ഈരാറ്റുപേട്ട, തിടനാട് എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. സാരംഗിന് കണ്ണൂർ ഇരിട്ടി സ്റ്റേഷനിൽ ബലാത്സംഗ കേസും നിലവിലുണ്ട്.

മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ രഞ്ജിത്ത് കെ. വിശ്വനാഥ്, എസ്.ഐ നാസർ, എ.എസ്.ഐ അഷറഫ്, സി.പി.ഓമാരായ ഷിഹാബ്, വരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.