കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി സി.പി.എം സംസ്ഥാന സമ്മേളന വേദി മാറ്റി
സ്വന്തം ലേഖിക
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളന വേദി മാറ്റി. സമ്മേളനം മറൈൻ ഡ്രൈവിലാണ് നടക്കുക. നേരത്തെ ബോൾഗാട്ടി പാലസിലായിരുന്നു വേദി നിശ്ചയിച്ചത്. കോവിഡ് പ്രേട്ടോക്കോൾ പാലിക്കാനാണ് വേദി മാറ്റിയത്.
പൊതുസമ്മേളനത്തിൽ 1500 പേർ പങ്കെടുക്കും. സാഹചര്യം അനുകൂലമായാൽ കൂടുതൽ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്നും പി രാജീവ് പറഞ്ഞു. ബി രാഘവൻ നഗറിൽ ആയിരിക്കും സമ്മേളനം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.
മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല.സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടക്കും. കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വച്ചത്. 15 , 16 തീയതികളിൽ കണിച്ചുകുളങ്ങരയിൽ വച്ചാണ് സമ്മേളനം നടക്കുക. പൊതു സമ്മേളനം, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കും.