play-sharp-fill
മൂന്നു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

മൂന്നു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂന്നു വയസ്സുകാരി മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു.കല്ലറ തെങ്ങുംകോട് പെരുമ്പേലി തടത്തരികത്തു വീട്ടിൽ രാഹുലിന്റെ ഭാര്യ ജി മീര (24) ആണ് മകൾ ഋഷിക(3)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.


ഇരുവരേയും സാരിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.സാരിയുടെ ഒരറ്റത്ത് കുഞ്ഞും മറ്റേ അറ്റത്ത് മീരയുമായിരുന്നു.കുഞഅ#ിനെ കെട്ടിത്തൂക്കിയ ശേഷമാണ് മീര അതേ സാരിയുടെ മറ്റേ അറ്റത്ത് ആത്മഹത്യ ചെയ്തതെന്നു കരുതുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് വീട്ടിൽ ഉണ്ടായ വാക്കുതർക്കമാണ് മരണത്തിനു കാരണമെന്ന് സംശയിക്കുന്നു. യുവതി എഴുതിയതെന്നു കരുതുന്ന ആത്മഹത്യ കുറിപ്പു വീട്ടിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും പാങ്ങോട് പൊലീസ് പറഞ്ഞു.നിർമാണം നടക്കുന്നതിനു സമീപത്തെ ചെറിയ വീട്ടിലാണ് ഇവരുടെ താമസം.
സോഷ്യൽ ഓഡിറ്റ് യൂണിറ്റിന്റെ കീഴിൽ വില്ലേജ് റിസോഴ്സ് പേഴ്സണായി താൽക്കാലിക ജീവനക്കാരിയാണ് മീര.

ഇന്നലെ ഉച്ച ഭക്ഷണത്തിന് മകളെയും കുഞ്ഞിനെയും കാണാത്തതു കൊണ്ട് മീരയുടെ മാതാവ് ഗിരിജ അന്വേഷിക്കുമ്പോഴാണ് മരണവിവരം പുറലോകം അറിഞ്ഞത്.കെട്ടിട നിർമാണ തൊഴിലാളിയായ ഭർത്താവ് രാഹുൽ ജോലിക്കു പോയിരുന്നു.

മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്സ്‌ഥിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് പാങ്ങോട് സിഐ എന്‍ സുനീഷ് പറഞ്ഞു.