play-sharp-fill
ഹൈക്കോടതിയിൽ അടിതെറ്റിവീണ് കോട്ടയം നഗരസഭ; കോട്ടയം ജില്ലാ ആശുപത്രിക്ക് സമീപം മെഡിവിഷന്‍ ലാബ് ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നത് പുറം പോക്കിലല്ലെന്ന് നഗരസഭ; തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെ സ്ഥലം അളക്കാൻ തഹസിൽദാർക്ക് നിർദ്ദേശം  നൽകി ഹൈക്കോടതി;  സ്ഥലം അളന്ന തഹസിൽദാർ ഞെട്ടി;  മെഡിവിഷൻ്റെ കെട്ടിടം തന്നെ പുറം പോക്കിലെന്ന് കണ്ടെത്തി; കെട്ടിടം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്ത് തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ

കോട്ടയം : നഗരത്തിൽ ഏറ്റവും തിരക്കേറിയ ജില്ലാ ആശുപത്രിക്ക് സമീപം മെഡിവിഷന്‍ ലാബിന്റെ അനധികൃത റോഡ് കൈയ്യേറ്റം.

കൈയ്യേറ്റം സംബന്ധിച്ച് 2022ൽ തേർഡ് ഐ ന്യൂസ് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. എന്നാൽ കൈയ്യേറ്റമില്ലന്നാണ് നഗരസഭാ അധികൃതർ മറുപടി നൽകിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചു. രേഖകൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

തുടർന്ന് ഒരു വർഷമായിട്ടും നടപടി സ്വീകരിക്കാൻ നഗരസഭാ അധികൃതർ തയ്യാറായില്ല. ഇതിനിടെ നഗരസഭയിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം തേർഡ് ഐ ന്യൂസിൻ്റെ പരാതിയിൻമേൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ഫയൽ പൂഴ്ത്തിയതായി കണ്ടെത്തി. ഇതോടെ നടപടി സ്വീകരിക്കാൻ ചുമതലപ്പെട്ട അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിലാ അന്നാ വർഗീസിനെതിരെ വിജിലൻസ് നടപടി സ്വീകരിച്ചു.

എന്നിട്ടും ജനറേറ്റർ ഒഴിപ്പിക്കാതെ വന്നതോടെയാണ് തേർഡ് ഐ ന്യൂസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ സ്ഥലം അളന്ന് തിരിക്കാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി ഉത്തരവിട്ടു.

തുടർന്ന് തഹസിൽദാർ മെഡിവിഷൻ ലാബ് സ്ഥിതി ചെയ്യുന്ന സ്ഥലം പരിശോധിച്ചതോടെയാണ് ജനറേറ്റർ ഇരിക്കുന്ന സ്ഥലം മാത്രമല്ല മെഡിവിഷൻ ലാബ് സ്ഥിതി ചെയ്യുന്ന കെട്ടിടം തന്നെ പുറംപോക്കിലാണെന്ന് കണ്ടെത്തിയത്.

കോട്ടയം നഗരത്തിൻ്റെ കണ്ണായ ഭാഗത്താണ് ഏതാണ്ട് അഞ്ച് സെൻ്റോളം സ്ഥലം കൈയ്യേറിയിരിക്കുന്നത്. ഇതിന് കോടിക്കണക്കിന് രൂപ വിലവരും.

മെഡിവിഷൻ ലാബ് സ്ഥിതി ചെയ്യുന്ന കെട്ടിടമിരിക്കുന്ന സ്ഥലം തന്നെ പുറം പോക്കിലാണെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകിയതോടെ കെട്ടിടം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ മറ്റൊരു ഹർജി കൂടി ഫയൽ ചെയ്തു.

ബിസിഎം കോളേജിനും ജില്ലാ ആശുപത്രിക്കും സമീപത്തായാണ് കെ.കെ റോഡിൽ മെഡിവിഷന്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. ഈ ലെയ്‌നില്‍ തന്നെ മറ്റ് നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മെഡിവിഷന്‍ ലാബ് മാത്രമാണ് ‘ആത്മവിശ്വാസത്തോടെ’ റോഡ് കയ്യേറ്റം നടത്തി നാട്ടുകാരെയും ഭരണകൂടത്തേയും കളിയാക്കുന്നത്.