play-sharp-fill
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യു പീഡനക്കേസ് ;അതിജീവിതയുടെ മൊഴി ഗൈനക്കോളജിസ്റ്റ് മുഴുവനായി രേഖപ്പെടുത്തിയില്ലെന്ന് പരാതി.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യു പീഡനക്കേസ് ;അതിജീവിതയുടെ മൊഴി ഗൈനക്കോളജിസ്റ്റ് മുഴുവനായി രേഖപ്പെടുത്തിയില്ലെന്ന് പരാതി.

സ്വന്തം ലേഖിക.

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവിലെ പീഡനക്കേസില്‍ അതിജീവിതയുടെ മൊഴി ഗൈനക്കോളജിസ്റ്റ് മുഴുവനായി രേഖപ്പെടുത്തിയില്ലെന്ന് പരാതി. മനുഷ്യാവകാശ കമീഷൻ പരാതി അന്വേഷിക്കും.

കമ്മീഷൻ ആക്ടിങ് ചെയര്‍പേഴ്സനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ സിറ്റിങ്ങിലാണ് തീരുമാനം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യവകാശ കമ്മീഷനിലെ പൊലീസ് വിഭാഗമാണ് പരാതിയിന്മേൽ അന്വേഷണം നടത്തുക. അതിജീവിത കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.