play-sharp-fill
മെഡിക്കൽ ക്യാമ്പും ലീഗൽ എയ്ഡ് ക്ലിനിക്കും നടത്തി

മെഡിക്കൽ ക്യാമ്പും ലീഗൽ എയ്ഡ് ക്ലിനിക്കും നടത്തി

സ്വന്തം ലേഖകൻ

കോരുത്തോട്: കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടേയും കോരുത്തോട് ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും, ലീഗൽ എയ്ഡ് ക്ലിനിക്കും നടത്തി.


കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂളിൽ കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ സെഷൻസ് ജഡ്ജ് എൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റീനാദാസ് , സബ്ബ് ജഡ്ജ് സുധീഷ് കുമാർ എസ് ,ഫസ്റ്റ് ക്ലാസ്റ്റ് മജിസ്ട്രേറ്റ് നസീബ് എ അബ്ദുൾ റസാഖ്, മുൻസിഫ് ഷെറിൻ കെ.ജോർജ് , ബാർ അസ്സോസിയേഷൻ പ്രസിഡന്റ് അഡ്വ. ജീരാജ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

കൂടാതെ ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗങ്ങൾ ആശംസകൾ നേർന്നു.
ജില്ലാ സെഷൻസ് ജഡ്ജ് എൻ ഹരികുമാറിന്റെ നേതൃത്വത്തിൽ, കോരുത്തോട് ഗ്രാമ പഞ്ചായത്തിലെ ചകിരി മേട് ട്രൈബൽ സെറ്റിൽമെന്റ് കോളനി, മലബണ്ടാരങ്ങൾ താമസിക്കുന്ന മൂഴിക്കൽ ,കുപ്പക്കയം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.

മെഡിക്കൽ ക്യാമ്പിൽ അലോപ്പതി, ആയൂർവേദം , ഹോമിയോപ്പതി, നേത്ര വിഭാഗം എന്നീ വകുപ്പുകളും പങ്കെടുത്തു.