play-sharp-fill
മീഡിയവണ്‍ കേസ്; ഹർജികളില്‍ മറുപടി  സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന്​ കേന്ദ്രം

മീഡിയവണ്‍ കേസ്; ഹർജികളില്‍ മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന്​ കേന്ദ്രം

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: മീഡിയവണ്‍ ചാനലിന്​ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഉടമസ്ഥരായ ‘മാധ്യമം ബ്രോഡ്​കാസ്റ്റിങ്​ ലിമിറ്റഡ്’ അടക്കമുള്ളവര്‍​ സമര്‍പ്പിച്ച ഹർജികളില്‍ മറുപടി സത്യവാങ്​മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.


മറുപടി സത്യവാങ്മൂലത്തിന്‍റെ ഉള്ളടക്കം എന്തായിരിക്കണമെന്ന്​ ഏറ്റവും മുതിര്‍ന്ന തലത്തില്‍ തീരുമാനിക്കാനുള്ളതാണെന്നും അതിന്​ സമയമെടുക്കുമെന്നും അതിനാല്‍ നാലാഴ്ച കൂടി സത്യവാങ്മൂലത്തിന്​ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച അന്തിമ വാദത്തിനായി ഹർജികള്‍ പരിഗണിക്കാനിരിക്കേയാണ്​ കൂടുതല്‍ സമയം ചോദിച്ച്‌​ ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതി രജിസ്​ട്രിക്ക്​ കത്ത് നല്‍കിയത്​.

ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്​, സഞജീവ്​ ഖന്ന, സൂര്യകാന്ത്​ എന്നിവരടങ്ങുന്ന ബെഞ്ച്​ നാലാം നമ്പര്‍ കോടതിയില്‍ 14ാമത്തേതായി വാദം ​കേള്‍ക്കാനുള്ള കേസുകളുടെ പട്ടികയില്‍ മീഡിയവണ്‍ കേസ്​ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജഡ്ജിമാര്‍ക്കുണ്ടാകുന്ന പ്രയാസം ഒഴിവാക്കാന്‍ ഈ കത്ത്​ അവര്‍ക്ക്​ കൈമാറണമെന്നും കേന്ദ്ര സര്‍ക്കാര്‍ രജിസ്​ട്രിയോട്​ ആവശ്യപ്പെട്ടു.