കൈയ്യും, കാലും ഒടിഞ്ഞവരേ തപ്പി അതിരാവിലെ കറുത്ത കോട്ടിട്ട മാഫിയാ സംഘം മെഡിക്കൽ കോളേജ് പരിസരത്ത്; അഭിഭാഷക ജോലിക്ക് തന്നെ നാണക്കേടായി കോട്ടയത്തെ ഇരുപത്തഞ്ചോളം വക്കീലന്മാർ; തങ്ങളുടെ വക്കീലന്മാർക്ക് കേസ് കൊടുത്താൽ കൂടുതൽ പരിക്ക് പറ്റിയതായി ഡോക്ടർമാർ സർട്ടിഫിക്കറ്റ് തരുമെന്ന് ഏജൻ്റുമാരായ മണർകാട് സ്വദേശി ബാലചന്ദ്രനും, മൂലേടം സ്വദേശി ജയിംസും

തേർഡ് ഐ ബ്യൂറോ

കോട്ടയം :കൈയ്യും കാലും ഒടിഞ്ഞവരേയും പരിക്കേറ്റ് കിടക്കുന്നവരേയും തപ്പി നടക്കുന്ന കറുത്ത കോട്ടിട്ട മാഫിയാ സംഘം കോട്ടയം മെഡിക്കൽ
കോളേജിൽ

കേസും ചിലവും നടത്താമെന്ന് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴുകൻ കണ്ണുകളുമായി കറുത്ത കേട്ടിട്ട അഭിഭാഷകർ കറങ്ങുന്നതായി വിവരം ലഭിച്ചതിനേ തുടർന്നാണ് തേർഡ് ഐ ന്യൂസ് അന്വേഷണം ആരംഭിച്ചത്.

കോട്ടയം മെഡിക്കൽ കോളേജും, ജില്ലാ ആശുപത്രിയും കേന്ദ്രീകരിച്ചാണ് ഒരു വിഭാഗം വക്കീലന്മാരുടെ അഴിഞ്ഞാട്ടം.കോട്ടയത്തെ ഇരുപത്തഞ്ചിൽ താഴെ വരുന്ന വക്കീലന്മാരാണ് ഈ നാണം കെട്ട പണി ചെയ്യുന്നത്. ഇതു മൂലം അന്തസായി പണിയെടുക്കുന്ന വക്കീലന്മാർക്ക് മറ്റ് ആവശ്യങ്ങൾക്ക് പോലും മെഡിക്കൽ കോളേജിൽ കയറാൻ മേലാത്ത അവസ്ഥയാണ്.

വക്കിലന്മാർക്ക് ഒത്താശയുമായി കേസു പിടിക്കാനിറങ്ങുന്ന ഏജൻറുമാരുമുണ്ട് കോട്ടയത്ത്. മണർകാട് സ്വദേശിയായ ബാലചന്ദ്രനും, മൂലേടം സ്വദേശിയായ ജയിംസുമാണ് ഇക്കൂട്ടത്തിൽ പ്രധാനികൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലൊടിഞ്ഞ് കിടന്ന പാമ്പാടി സ്വദേശിയായ യുവാവിനോട് കഴിഞ്ഞ ദിവസം ജയിംസ് സംസാരിച്ചതിങ്ങനെ

ലീഗൽ അഡ്വക്കേറ്റിന് കേസ് കൊടുത്തിട്ട് കാര്യമില്ല. അഞ്ചോളം ഡോക്ടർമാർ പരിശോധിച്ചു ഡിസബിലിറ്റി ഉൾപ്പെടെ എത്ര ശതമാനം ആണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

സാധാരണ വക്കീലിന് കേസ് കൊടുത്തിട്ട് യാതൊരു കാര്യവുമില്ല. ആക്‌സിഡന്റ് കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നവർക്കേ നല്ല നഷ്ടപരിഹാരം വാങ്ങിതരാൻ പറ്റൂ. നിങ്ങൾ വക്കീലിനെ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണം. വെറുതേ കിട്ടിയ അവസരം പാഴാക്കരുത്.

ഞങ്ങൾക്ക് കേസ് തരികയാണെങ്കിൽ ഒന്നും അറിയണ്ട, എല്ലാം ഞങ്ങൾ കൈകാര്യം ചെയ്തു തരാം – മൂലേടം സ്വദേശിയായ ജെയിംസ് പറഞ്ഞതിങ്ങനെ.

ആർക്കും പ്രവേശനമില്ലാത്ത ആശുപത്രി വാർഡുകളിൽ പോലും കറങ്ങുന്ന സംഘം, രോഗികളെ കറക്കിയെടുത്ത് കേസ് പിടിക്കുകയാണ്. ഇതിന് ഇടനില നിൽക്കുന്നതാകട്ടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു വിഭാഗം സെക്യൂരിറ്റി ജീവനക്കാരും, ഡോക്ടർമാരും ,പോലീസുകാരുമാണ്.

ഇൻഷൂറൻസ് കമ്പനിയുമായുള്ള കേസ് നടത്തി ലക്ഷങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഈ അനധികൃത ഇടപാട്.

ഇത്തരം ഏജൻറുമാരും വക്കീലന്മാരും രോഗികളേയും ബന്ധുക്കളേയും സ്വാധീനിക്കരുതെന്നും വാർഡുകളിൽ കയറരുതെന്നും നിർദേശമുണ്ടെങ്കിലും കോട്ടയത്ത് ഇതിനൊക്കെ പുല്ലുവില.

കോട്ടയത്തെ കൊള്ളക്കാരായ അഭിഭാഷകരുടേയും പോലീസുകാരുടേയും അവിശുദ്ധ കൂട്ട് കെട്ട് . പരമ്പര തുടരും