play-sharp-fill
മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഐ. ടി. പ്രൊഫഷനലുകളടക്കം നാല് പേര്‍ പൊലീസ് പിടിയില്‍

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഐ. ടി. പ്രൊഫഷനലുകളടക്കം നാല് പേര്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖിക

കൊച്ചി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഐ.ടി. പ്രൊഫഷണലുകളടക്കം നാലു പേര്‍ പിടിയില്‍.


കൊച്ചി പനമ്പിള്ളി നഗറിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഐ.ടി. പ്രൊഫഷണലുകളായ പള്ളുരുത്തി സ്വദേശി ജേക്കബ് സച്ചിൻ, രവിപുരം സ്വദേശി മിഥുന്‍ മുരളി എന്നിവര്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 12 ഗ്രാം എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു.

ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പനമ്പിള്ളിനഗറില്‍ വച്ച്‌ കാറില്‍ നിന്നാണ് തോപ്പുംപടി സ്വദേശി ആല്‍ബിന്‍ ജീന്‍, മുണ്ടംവേലി സ്വദേശി സാന്‍ ഡെലീഷ്യസ് ജോണ്‍ എന്നിവര്‍ പിടിയിലായത്.

ഉന്നത വിദ്യാഭ്യാസമുള്ള പ്രതികള്‍ ലഹരി മരുന്ന് വില്‍പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.