കോട്ടിട്ട മാഫിയാ സംഘത്തിൽ പോലീസുകാരും; അപകടത്തിൽപെട്ടവർക്ക് വക്കീലന്മാരെ നിർദ്ദേശിച്ച് പോലീസും; തങ്ങൾ പറയുന്ന വക്കീലന്മാർക്ക് കേസ് നല്കിയാൽ കേസ് അനുകൂലം; അല്ലങ്കിൽ കേസിൽ കൃത്രിമം കാണിക്കും ; ഏജൻ്റുമാരായ പോലീസുകാർക്ക് കമ്മീഷൻ പതിനയ്യായിരം വരെ

തേർഡ് ഐ ബ്യൂറോ

കോട്ടയം : കോട്ടിട്ട മാഫിയാ സംഘത്തിൽ പോലീസുകാരും. കോട്ടയം മെഡിക്കൽ
കോളേജിലും ജില്ലാ ആശുപത്രിയിലും അപകടത്തിൽ പെടുന്നവരുടെ
കേസും ചിലവും നടത്താമെന്ന് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴുകൻ കണ്ണുകളുമായി കറുത്ത കേട്ടിട്ട അഭിഭാഷകർ കറങ്ങുന്നതായി വിവരം ലഭിച്ചതിനേ തുടർന്നാണ് തേർഡ് ഐ ന്യൂസ് അന്വേഷണം ആരംഭിച്ചത്.

തേർഡ് ഐ യുടെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഏതാനും മാസം മുൻപ് കോട്ടയത്തെ ഒരു പ്രമുഖ അഭിഭാഷകൻ്റെ ബന്ധുവിന് കോടിമതയിൽ വെച്ച് അപകടമുണ്ടായി. കേസ് നടത്തുന്നതിനുള്ള കാര്യങ്ങൾ അഭിഭാഷകൻ നീക്കുന്നതിനിടെ പരിക്കേറ്റയാളിന് ഗ്രേഡ് എസ് ഐ യുടെ ഫോൺ. ഞങ്ങൾ പറയുന്ന വക്കീലിന് കേസ് കൊടുക്കണം. അല്ലെങ്കിൽ ഓവർ സ്പീഡെന്നും, അലക്ഷ്യമായി വാഹനം ഓടിച്ചെന്നും എഴുതും.ഗത്യന്തരമില്ലാതെ കുടുംബക്കാരനായ വക്കീലിനെ ഒഴിവാക്കി എസ് ഐ പറഞ്ഞയാൾക്ക് കേസ് നല്കി. എസ് ഐക്ക് കമ്മീഷനും കിട്ടി

കോട്ടയം മെഡിക്കൽ കോളേജും, ജില്ലാ ആശുപത്രിയും കേന്ദ്രീകരിച്ചാണ് ഒരു വിഭാഗം വക്കീലന്മാരുടെയും ഏജൻറുമാരുടേയും കേസുപിടുത്തം .കോട്ടയത്തെ ഇരുപത്തഞ്ചിൽ താഴെ വരുന്ന വക്കീലന്മാരാണ് ഈ നാണം കെട്ട പണി ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് സ്വദേശിയായ ബാലചന്ദ്രനും, മൂലേടം സ്വദേശിയായ ജയിംസും തോട്ടയ്ക്കാട് സ്വദേശിനിയായ യുവതിയുമാണ് മെഡിക്കൽ കോളേജിൽ കറങ്ങുന്ന ഏജൻറുമാരിൽ പ്രധാനികൾ. യുവതി സഭാ നേതാവായ വക്കീലിൻ്റെ ഏജൻ്റാണെന്നാണ് ലഭിക്കുന്ന സൂചന

സാധാരണ വക്കീലിന് കേസ് കൊടുത്തിട്ട് യാതൊരു കാര്യവുമില്ല. ആക്‌സിഡന്റ് കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നവർക്കേ നല്ല നഷ്ടപരിഹാരം വാങ്ങിതരാൻ പറ്റൂ. നിങ്ങൾ വക്കീലിനെ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണം. വെറുതേ കിട്ടിയ അവസരം പാഴാക്കരുത്. ഇതാണ് ഏജൻറുമാർ രോഗികളോടും ബന്ധുക്കളോടും പറയുന്നത്. നേരം പുലരുമ്പോൾ തന്നെ രോഗിയുടെ ബെഡിന് മുതൽ ഏജൻറ് കാണും. രോഗി കണികാണുന്നത് തന്നെ ഇവരെയാണ്.

ആർക്കും പ്രവേശനമില്ലാത്ത ആശുപത്രി വാർഡുകളിൽ പോലും കറങ്ങുന്ന സംഘം, രോഗികളെ കറക്കിയെടുത്ത് കേസ് പിടിക്കുകയാണ്. ഇതിന് ഇടനില നിൽക്കുന്നതാകട്ടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു വിഭാഗം സെക്യൂരിറ്റി ജീവനക്കാരും, ഡോക്ടർമാരും ,പോലീസുകാരുമാണ്.

ഇൻഷൂറൻസ് കമ്പനിയുമായുള്ള കേസ് നടത്തി ലക്ഷങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഈ അനധികൃത ഇടപാട്.

കോട്ടയത്തെ കൊള്ളക്കാരായ അഭിഭാഷകരുടേയും പോലീസുകാരുടേയും അവിശുദ്ധ കൂട്ട് കെട്ട് . പരമ്പര തുടരും