play-sharp-fill
എം സി റോഡിൽ വാഹനത്തിന് കുറുകെ നടന്ന പ്രാവിൻ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം; ബെൻസ് കാറിന് പിന്നിൽ ഇടിച്ചുകയറി മീൻ വാഹനം; റഫീക്കിന് നഷ്ടം രണ്ട് ലക്ഷം രൂപയും രണ്ടര മണിക്കൂറും

എം സി റോഡിൽ വാഹനത്തിന് കുറുകെ നടന്ന പ്രാവിൻ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം; ബെൻസ് കാറിന് പിന്നിൽ ഇടിച്ചുകയറി മീൻ വാഹനം; റഫീക്കിന് നഷ്ടം രണ്ട് ലക്ഷം രൂപയും രണ്ടര മണിക്കൂറും

കുറ്റൂർ: റോഡിന് കുറുകെ ചാടിയ പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനാപകടം.

എംസി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും മധ്യേ കുറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ
ഇന്നലെയാണ് സംഭവം. കാസർകോട് നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കാസർകോട് സ്വദേശി റഫീക്ക് ഓടിച്ചിരുന്ന ബെൻസ് കാറിന് കുറുകെ ഒരു കുഞ്ഞുപ്രാവ് നടക്കുകയായിരുന്നു.

അതിന്റെ ജീവൻ രക്ഷിക്കാനായി റഫീക്ക് പെട്ടെന്നു കാർ നിർത്തിയതിനാൽ കോട്ടയം മാർക്കറ്റിൽ നിന്നു മത്സ്യവുമായി നാഗർകോവിലേക്ക് പോകുകയായിരുന്ന വാഹനം ബെൻസിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുരുങ്ങിയ ഇരുവാഹനങ്ങളും വേർപെടുത്താൻ നാട്ടുകാരും സമീപത്തെ ഇരുചക്രവാഹന മെക്കാനിക്കുകളും ഒരുമണിക്കൂർ നേരം പണിപ്പെട്ട് പരാജയപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാനം തിരുവല്ല പൊലീസ് എത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ ശംഭു നമ്പൂതിരിയുടെ നേത്വതൃത്തിലുള്ള സംഘം ഒരു മണിക്കൂർ പണിപ്പെട്ട് മീൻ വാഹനത്തിന്റെ ബംപർ മുറിച്ചുനീക്കി ബെൻസിനെ വേർപെടുത്തി. ഒരു പ്രാവിന്റെ ജീവൻ രക്ഷിക്കാൻ റഫീക്കിന് ചെലവ് വാഹനത്തിനുള്ള രണ്ടു ലക്ഷം രുപയുടെ അറ്റകുറ്റപ്പണിയും രണ്ടര മണിക്കൂറും.