play-sharp-fill
മാവേലിക്കരയില്‍ കാര്‍ ബൈക്കിലിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

മാവേലിക്കരയില്‍ കാര്‍ ബൈക്കിലിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

സ്വന്തം ലേഖിക

മാവേലിക്കര: മാവേലിക്കരയില്‍ കാര്‍ ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.

കുറത്തികാട് പൊന്നേഴ സോപാനം ജിതിന്‍ രാജ് (32), പൊന്നേഴ മുണ്ടകത്തില്‍ മുകേഷ് ഭവനം മുരളിയുടെ മകന്‍ മുകേഷ് (34) എന്നിവരാണു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായര്‍ രാത്രി എട്ടരയോടെ ഓലകെട്ടിയമ്പലം ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ജിതിന്റെ സഹോദരി ജിജിരാജിന്റെ ഭര്‍ത്താവാണ് മരിച്ച മുകേഷ്. എതിര്‍ദിശയിലെത്തിയ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.