2017-ലെ ജിഎസ്ടി എങ്ങനെ അടയ്ക്കും? മാസപ്പടി വിവാദത്തില്‍ ധന വകുപ്പിന്‍റെ കത്ത് ക്യാപ്സ്യൂളെന്നു കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടൻ
സ്വന്തം ലേഖകൻ
കൊച്ചി: മാസപ്പടി വിവാദത്തില്‍ ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും കാപ്‌സ്യൂളാണെന്നും 2017-ലെ ജിഎസ്ടി എങ്ങനെ അടയ്ക്കുമെന്നും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ 2017 മുതല്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. 2018-ലാണ് അവര്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്. പിന്നെ എങ്ങനെയാണ് അവര്‍ ജിഎസ്ടി അടച്ചതെന്ന് വ്യക്തമാക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
’17-01-2018-ലാണ് വീണ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്. 1-1-2017 മുതല്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങി കൊണ്ടിരിക്കുന്നുണ്ട്. അതിന് മുമ്പ് വാങ്ങിയ പണത്തിന് ജിഎസ്ടി അടയ്ക്കാന്‍ നമ്മുടെ നാട്ടില്‍ സാധിക്കില്ല. ധനവകുപ്പ് ഇപ്പോള്‍ ഇറക്കിയത് കത്തല്ല. കാപ്‌സ്യൂളാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.
2017-ലെ ജിഎസ്ടി എങ്ങനെ അടയ്ക്കും?; അച്ഛന് പ്രത്യേക ആക്ഷന്‍ കാണിക്കാനുള്ള വൈഭവം ഉള്ളതുപോലെ വീണ വിജയന് ജിഎസ്ടി രജിസ്‌ട്രേഷന് എടുക്കുന്നതിന് മുമ്പ് ജിഎസ്ടി അടക്കാനാകുമോ എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.