play-sharp-fill
മതപഠന കേന്ദ്രത്തിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

മതപഠന കേന്ദ്രത്തിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ 17 കാരിയെ മരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ബീമാപളളി സ്വദേശിനി അസ്മിയ മോളുടെ മരണത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ഇന്നലെ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ അസ്മികയെ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപന അധികൃതരിൽ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് ആരോപണം. നേരത്തെ പെൺകുട്ടി വീട്ടുക്കാരോട് സ്ഥാപനത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇന്നലെ ഉമ്മയെ വിളിച്ച് ഉടൻ ബാലരാമപുരത്തെത്തണമെന്ന് പെൺകുട്ടി ഫോൺ വിളിച്ചിരുന്നു.

ഒന്നര മണിക്കൂറിൽ സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം കുട്ടിയെ കാണിക്കാൻ സ്ഥാപനത്തിന്റെ അധികൃതർ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയിൽ തൂങ്ങി മരിച്ചുവെന്നാണ് അറിഞ്ഞത്. അസ്വഭാവിക മരണത്തിൽ പൊലീസ് കേസെടുത്ത്

അന്വേഷണം ആരംഭിച്ചു.

Tags :