ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്കും ഇനി തുല്യ പ്രതിഫലം; ലിംഗ സമത്വത്തിന്റെ പുതിയൊരു സുവര്‍ണ കാലത്തേക്കുള്ള ചുവടുവയ്പ്പ്; ചരിത്രതീരുമാനവുമായി ബിസിസിഐ
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്കും ഇനി തുല്യ പ്രതിഫലമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. വനിതാ താരങ്ങള്‍ക്ക് പുരുഷ താരങ്ങളുടെ അതേ പ്രതിഫലം നല്‍കാനുള്ള ചരിത്ര തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസി) സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപിച്ചത്.
”പുരുഷ താരങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്നതിനു തുല്യമായ മാച്ച് ഫീയാണ് ഇനിമുതല്‍ വനിതാ താരങ്ങള്‍ക്കും ലഭിക്കുക. ടെസ്റ്റ് (15 ലക്ഷം രൂപ), ഏകദിനം (ആറു ലക്ഷം രൂപ), ട്വന്റി20 (മൂന്നു ലക്ഷം രൂപ) എന്നിങ്ങനെയായിരിക്കും മാച്ച് ഫീ. നമ്മുടെ വനിതാ താരങ്ങള്‍ക്ക് ഞാന്‍ നല്‍കിയ ഉറപ്പായിരുന്നു തുല്യ പ്രതിഫലം. ഈ തീരുമാനം നടപ്പാക്കുന്നതില്‍ ഉറച്ച പിന്തുണ നല്‍കിയ അപെക്‌സ് കൗണ്‍സിലിനു നന്ദി. ജയ് ഹിന്ദ്” ജയ് ഷാ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിക്കറ്റിലെ ലിംഗ വിവേചനത്തെ ചെറുക്കുന്നതിനുള്ള ആദ്യ ചുവടെന്ന നിലയില്‍ വളരെ സന്തോഷത്തോടെ ഒരു സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്നും നമ്മുടെ വനിതാ താരങ്ങള്‍ക്കും ഇനിമുതല്‍ തുല്യ പ്രതിഫലം നല്‍കുമെന്നാണ് ജയ് ഷാ പറഞ്ഞത്. ഇനിമുതല്‍ നമ്മുടെ പുരുഷ, വനിതാ താരങ്ങളുെട മാച്ച് ഫീ തുല്യമായിരിക്കുമെന്നും ലിംഗ സമത്വത്തിന്റെ പുതിയൊരു സുവര്‍ണ കാലത്തേക്കുള്ള ചുവടുവയ്പ്പാണിതെന്നും ജയ് ഷാ പറഞ്ഞു.
വര്‍ഷങ്ങളായി ഇന്ത്യന്‍ വനിതാ താരങ്ങള്‍ ഉന്നയിച്ചു വരുന്ന ആവശ്യത്തിനാണ് ഒടുവില്‍ ബിസിസിഐ പച്ചക്കൊടി കാട്ടിയത്. ഇനി മുതല്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്കും പുരുഷ താരങ്ങളുടേതിനു തുല്യമായ മാച്ച് ഫീ ലഭിക്കുമെന്നാണ് ജയ് ഷായുടെ പ്രഖ്യാപനം.