play-sharp-fill
കൂട്ടത്തോടെ ഡെങ്കിപ്പനി ; പനി ബാധിച്ചിരിക്കുന്നത് മുന്‍സിപ്പാലിറ്റിയിലെ സൂപ്രണ്ട് അടക്കം ആറ് ഉദ്യോഗസ്ഥര്‍ക്ക് ; നിരവധി പേര്‍ ചികിത്സ തേടി ; ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കൂട്ടത്തോടെ ഡെങ്കിപ്പനി ; പനി ബാധിച്ചിരിക്കുന്നത് മുന്‍സിപ്പാലിറ്റിയിലെ സൂപ്രണ്ട് അടക്കം ആറ് ഉദ്യോഗസ്ഥര്‍ക്ക് ; നിരവധി പേര്‍ ചികിത്സ തേടി ; ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

സ്വന്തം ലേഖകൻ

കൊച്ചി: കളമശേരി നഗരസഭയില്‍ കൂട്ടത്തോടെ ഡെങ്കിപ്പനി. മുന്‍സിപ്പാലിറ്റിയിലെ സൂപ്രണ്ട് അടക്കം ആറ് ഉദ്യോഗസ്ഥര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്.

കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. നഗരാസഭ പരിധിയില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനകം നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ ഉദ്യോഗ്സ്ഥര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ ഇടയുണ്ട്. നഗരസഭയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്‌.