മറിയപ്പള്ളി ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോ.ക്രിസ്മസ് – പുതുവത്സരാഘോഷവും മുൻ സൈനികരെയും കലാപ്രതിഭകളെയും ആദരിക്കലും സമ്മാന കൂപ്പൺ നറുക്കെടുപ്പും ഡിസംബർ 31 ഞായറാഴ്ച്ച വൈകുന്നേരം 5 ന് നാട്ടകം ഗവ. എൽ.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ
സ്വന്തം ലേഖകൻ
മറിയപ്പള്ളി: നാടിന്റെ സാമൂഹ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സരാഘോഷവും മുൻ സൈനികരെയും കലാപ്രതിഭകളെയും ആദരിക്കലും ഡിസംബർ 31 ഞായറാഴ്ച്ച് വൈകുന്നേരം 5-ന് നാട്ടകം ഗവ.,എൽ.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തും.
വൈകുന്നേരം 4 – ന് പ്രസിഡന്റ് സുരേഷ് ബാബു പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും
Whatsapp Group 1 | Whatsapp Group 2 |Telegram Group
5-ന് കുട്ടികളുടെ കലാപരിപാടികൾ .
5.30 -ന്
നടക്കുന്ന പൊതു സമ്മേളനത്തിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ ക്രിസ്മസ് സന്ദേശം നൽകും.
തുടർന്ന് ആദരിക്കൽ സമ്മാനകൂപ്പൺ നറുക്കെടുപ്പ് അത്താഴ വിരുന്ന്, കരോക്കെ ഗാനമേളയോടു കൂടി പരിപാടികൾ സമാപിക്കും
ആദരിക്കുന്ന വ്യക്തികൾ :
മുൻ സൈനികർ : എൻ ഗോവിന്ദപ്പണിക്കർ, ജോൺ തോമസ്
കലാപ്രതിഭകൾ : സനിൽ പത്മനാഭൻ (വയലിൻ ) കെ.ആർ. രാജേഷ് മറിയപ്പള്ളി (ചിത്രകാരനും ഫോട്ടോഗ്രാഫറും ) കേരളവർമ്മ(മൃദംഗവിദ്വാൻ )
പ്രശോഭ് ടി.പി.(കീബോർ സ്.ഗായകൻ)