play-sharp-fill
‘സിപിഎം പറഞ്ഞ ഒന്നരയേക്കര്‍ കണ്ടെത്തിത്തരണം’; മറിയക്കുട്ടി മെമ്പറേയും കൂട്ടി വില്ലേജ് ഓഫീസിലെത്തി അപേക്ഷ നല്‍കി

‘സിപിഎം പറഞ്ഞ ഒന്നരയേക്കര്‍ കണ്ടെത്തിത്തരണം’; മറിയക്കുട്ടി മെമ്പറേയും കൂട്ടി വില്ലേജ് ഓഫീസിലെത്തി അപേക്ഷ നല്‍കി

അടിമാലി: തന്റെ പേരില്‍ ഉണ്ടെന്ന് സിപിഎമ്മുകാര്‍ പറയുന്ന ഒന്നരയേക്കര്‍ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി മറിയക്കുട്ടി.

പെൻഷൻ മുടങ്ങിയതില്‍ പിച്ചച്ചട്ടി പ്രതിഷേധത്തില്‍ പങ്കെടുത്ത മറിയക്കുട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു. ഇരുനേക്കര്‍ സ്വദേശിനിയായ മറിയക്കുട്ടി പഞ്ചായത്ത് മെമ്പര്‍ ജിൻസി മാത്യുവിനൊപ്പം എത്തിയാണ് വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചത്.

നേരത്തെ പറഞ്ഞതുപോലെ, തന്റെ പേരിലുള്ള സ്ഥലം കണ്ടെത്തി തരണമെന്ന് മറിയക്കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഒപ്പം ചെന്ന് അപേക്ഷ നല്‍കിയതെന്ന് വാര്‍ഡ് മെമ്പര്‍ ജിൻസി മാത്യു പറഞ്ഞു. തന്റെ പേരില്‍ സ്ഥലമുണ്ടോ ഇല്ലയോ എന്നതില്‍ വ്യക്തത വരുത്തണമെന്നാണ് മറിയക്കുട്ടിയുടെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും സുഖമില്ലാത്ത തന്റ ഇളയമകള്‍ക്ക് എഴുതി നല്‍കിയിരുന്നു. തന്റെ പേരില്‍ ഒരു സെന്റ് ഭൂമി പോലും ഇല്ലെന്നുമാണ് മറിയിക്കുട്ടി പറയുന്നത്.

തനിക്കുണ്ടെന്ന് പറയുന്ന ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഎം തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു.

ഭിക്ഷ യാചിച്ച്‌ തെരുവില്‍ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെടുമെന്നും ഇവര്‍ വ്യക്തമാക്കി.