കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം സ്ഥിതി ചെയ്തിരുന്ന മാരിയമ്മൻ കോവിൽ പൊളിച്ചു മാറ്റി
സ്വന്തം ലേഖകൻ
കോട്ടയം: റെയിൽവേ ഇരട്ടപ്പാതയ്ക്കായി മാരിയമ്മൻ കോവിൽ പൊളിച്ചു മാറ്റി. ഇന്നലെ ഉച്ചയോടെ ഐ.ജിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ധാരണയിലെത്തിയത്.
പുറമ്പോക്കിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ഓൾ ഹിന്ദു ഹരിജൻ അരുന്ധതിയാർ സമുദായ സംഘമാണ് ആരാധന നടത്തിയിരുന്നത്. കോടതി ഉത്തരവുമായി കഴിഞ്ഞ ദിവസം റെയിൽവേ അധികൃതർ എത്തിയെങ്കിലും വിശ്വാസികളും ഹിന്ദു സംഘടനാ നേതാക്കളും പ്രതിഷേധിച്ചതോടെ പൊളിക്കാനായിരുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പകരം സ്ഥലം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് ആവില്ലെന്ന് പ്രതിനിധികളെ ബോദ്ധ്യപ്പെടുത്തിയതോടെയാണ് വിശ്വാസികൾ വഴങ്ങിയത്.
അഞ്ച് വിഗ്രഹങ്ങൾ ആചാര പ്രകാരം സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി. രാത്രിയോടെ ജെ.സി.ബി ഉപയോഗിച്ച് ക്ഷേത്രം പൊളിച്ചു മാറ്റി.
Third Eye News Live
0