ഇച്ചാക്കയും മോഹൻലാലും; മോഹൻലാലിന്റെ പുതിയ ആഡംബര ഫ്ലാറ്റ് സന്ദർശിച്ച് മമ്മൂട്ടി; ചിത്രം വൈറൽ
മോഹൻലാലിന്റെ പുതിയ ആഡംബര ഫ്ലാറ്റ് സന്ദർശിച്ചിരിക്കുകയാണ് മമ്മൂട്ടി. കൊച്ചിയിലെ കുണ്ടന്നൂരിലുള്ള ഫ്ലാറ്റിലാണ് മമ്മൂട്ടിയെത്തിയത്. സന്ദർശത്തിന്റെ ചിത്രം ഇരുവരും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു.
ഇച്ചാക്ക എന്ന അടിക്കുറപ്പോടെയായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. മമ്മൂട്ടിയുടെ പോസ്റ്റിൽ അറ്റ് ലാൽസ് ന്യൂ ഹോം എന്നും. ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം വൈറലായി.മലയാളികൾ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു.
യുവസിനിമാതാരങ്ങളുൾപ്പെടെ ചിത്രം ഷെയർ ചെയ്തു. രണ്ട് ലെജൻഡുകൾ ഒറ്റച്ചിത്രത്തിൽ, ഇച്ചാക്കയും അനിയനും, പ്രിയമുള്ളവർക്ക് പ്രായം ഏൽക്കില്ല, കാര്യമായി എന്തോ നടക്കാൻ പോകുന്നു, മലയാള സിനിമയുടെ അഭിമാനം… സ്വന്തം പ്രയത്നം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചവർ തുടങ്ങി കമന്റുകളുടെ പ്രവാഹം തന്നെയുണ്ടായി. ഹരികൃഷ്ണൻസ് 2 ആലോചിച്ചാലോ എന്നായിരുന്നു ചിലർക്ക് അറിയേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ രണ്ടുപേരും ശബ്ദസാന്നിധ്യമാവുന്നുണ്ട്. നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തുന്നത് മോഹൻലാലിന്റെ ശബ്ദത്തിലൂടെയാണ്. സംഘർഷാത്മകമായ ആ കാലഘട്ടത്തിൻെറ ജിജ്ഞാസാഭരിതമായ വിവരണം നൽകാനാണ് മമ്മൂട്ടിയെത്തുന്നത്.