
മാന്നാർ കേസ്: കലയെ ഭർത്താവ് കൊന്നത് അവിഹിത ബന്ധത്തിന്റെ പേരിലാണെന്ന പോലീസ് റിപ്പോര്‍ട്ടു ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി
ആലപ്പുഴ: മാന്നാറില്‍ കലയെ ഭര്‍ത്താവ് കൊന്നത്
അവിഹിത ബന്ധത്തിന്റെ പേരിലാണെന്ന് പോലീസ് റിപ്പോര്‍ട്ടു ശരിവെച്ചു ആണ്‍സുഹൃത്തിന്റെ മൊഴി. കലയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ഇക്കാര്യം പോലീസില്‍ മൊഴി നല്‍കി.
കലയുമായി തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും അവസാനമായി കണ്ടത് എറണാകുളത്തു വെച്ചാണെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
കലയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. കലയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഭീഷണി നേരിട്ടിരുന്നുവെന്നും സുഹൃത്ത് മൊഴി നല്‍കി. ‘മാന്നാറിലെ വീട്ടില്‍ നിന്ന് പോയ ശേഷം കല ജോലി ചെയ്തത് എറണാകുളത്തെ വസ്ത്രശാലയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തവണ മാത്രമാണ് എറണാകുളത്തെ ജോലി സ്ഥലത്ത് എത്തി കലയെ കണ്ടത്. പിന്നീട് കണ്ടിട്ടില്ല.താന്‍ പിന്നീട് വിദേശത്തായിരുന്നു’. തുടങ്ങിയ വിവരങ്ങളാണ് സുഹൃത്ത് പൊലീസിന് നല്‍കിയതെന്നാണ് വിവരം.
ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മില്‍ അകന്നതെന്നാണു പൊലീസിന്റെ നിഗമനം. കല മറ്റൊരാളോടൊപ്പം പാലക്കാട്ടേക്കു പോയെന്ന് അവരെ കാണാതായ ശേഷം നാട്ടില്‍ പ്രചാരണമുണ്ടായി. അതിനു പിന്നില്‍ ആരാണെന്നും വ്യക്തമല്ല. ഈ പ്രചാരണം കലയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ വിശ്വസിക്കുകയും ചെയ്തു.