മലപ്പുറത്ത് അഭിഭാഷകനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മഞ്ചേരിയിൽ അഭിഭാഷകനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശി സി.കെ സമദാണ് മരിച്ചത്. പ്രഭാത സവാരിക്കിടെ ഇതുവഴി വന്ന യാത്രക്കാരാണ് റോഡരികിൽ മൃതദേഹം കണ്ടത്.
പ്രദേശവാസികൾ പോലീസിൽ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മരണ കാരണം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0