മലയാള സിനിമ തന്നെ അവഗണിക്കുന്നുവെന്ന് മണികണ്ഠന്‍ ആചാരി
മലയാള സിനിമയിൽ നിന്ന് താൻ അവഗണന നേരിടുകയാണെന്ന് നടൻ മണികണ്ഠൻ ആചാരി.
“എന്തുകൊണ്ടാണ് എനിക്ക് നല്ല റോളുകൾ ലഭിക്കാത്തതെന്ന് അറിയില്ല. രണ്ടോ മൂന്നോ സ്ക്രിപ്റ്റുകൾ വന്നിട്ടുണ്ടെങ്കിലും നിർമ്മാതാക്കളെ കിട്ടുന്നില്ല. സാറ്റ്‌ലൈറ്റ് മൂല്യം ഇല്ലെന്നാണ് അതിന് കാരണമായി പറയുന്നത്. എനിക്ക് വേണ്ടത്ര മാര്‍ക്കറ്റ് ഇല്ലാത്തതാണ് കാരണം. മാര്‍ക്കറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ല. ഇലവീഴാപൂഞ്ചിറ എന്ന സിനിമയുടെ കഥ എന്നോട് ആദ്യം പറഞ്ഞിരുന്നു. ആ സിനിമയ്ക്ക് പ്രൊഡ്യൂസറെ അന്വേഷിച്ച് മതിയായി. മാര്‍ക്കറ്റ് ഇല്ലാത്തത് കൊണ്ടാണ് പ്രൊഡ്യൂസറെ കിട്ടാത്തത് എന്നാണ് പറയുന്നത്. പിന്നീട് ഞാനറിയുന്നത് സൗബനിക്കയെ വെച്ചിട്ട് പടം മുന്നോട്ട് പോയെന്നാണ്” അദ്ദേഹം പറഞ്ഞു.
Third Eye News K
0