
തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ നാടിനോട് കാണിക്കുന്ന കൂറ് ഇവിടുത്തെ ഉദ്യോഗസ്ഥരും കാക്കിധാരികളും കണ്ടുപഠിക്കണം : എം.എം. മണി
സ്വന്തം ലേഖകൻ
നെടുങ്കണ്ടം: തമിഴ്നാട്ടിലെ പൊലീസും വനംവകുപ്പും റവന്യൂ ഉദ്യോഗസ്ഥരും അവരുടെ നാടിനോട് കാണിക്കുന്ന കൂറ് ഇവിടുത്തെ ഉദ്യോഗസ്ഥരും കാക്കിധാരികളും കണ്ടുപഠിക്കണമെന്നും അവര്‍ക്ക് ദക്ഷിണവെക്കണമെന്നും എം.എം.മണി എം.എല്‍.എ.
കമ്ബംമെട്ട് സംയോജിത ചെക്ക്പോസ്റ്റ് ഉദ്ഘാടന വേദിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നാടിനോട് കൂറില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിര്‍ത്തിയിലെ തമിഴ്നാടിെന്‍റ കടന്നുകയറ്റം തടയാന്‍ ഇവര്‍ ഒന്നും ചെയ്യുന്നില്ല. കേരള തമിഴ്നാട് അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കരിയില അനങ്ങിയാല്‍ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ എത്തും. ഇവിടുത്തെ ഉദ്യാഗസ്ഥര്‍ക്ക് കാശുകിട്ടുന്നിടത്തുനിന്ന് വാങ്ങാന്‍ മാത്രമാണ് താല്‍പര്യം.
നിലപാട് മാറ്റിയില്ലെങ്കില്‍ അതിര്‍ത്തി ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ മുഴുവന്‍ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റണം. പണിചെയ്യുന്നവരെ ഇവിടെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.