പറമ്പിൽ തേങ്ങ പൊറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു ; സംഭവം കണ്ണൂർ എരഞ്ഞോളിയിൽ
കണ്ണൂർ : എരഞ്ഞോളിയിൽ പറമ്പിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ (75) ആണ് മരിച്ചത്.
അപകടം ഒഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോൾ. മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പറമ്പിൽ ഉപേക്ഷിച്ചതോ സൂക്ഷിച്ചതോ ആയ സ്റ്റീൽ ബോംബാണ് പൊട്ടിയത്. സ്റ്റീൽ പാത്രമാണെന്ന് കരുതി തുറക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവസ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ബോംബാവുമെന്നാണ് പോലീസ് പറയുന്നത്. കണ്ണൂരിൽ സമാന സംഭവം തുടർച്ചയായി നടക്കുന്നതായും പോലീസ് പറഞ്ഞു.
Third Eye News Live
0