ശാസ്താംകോട്ട കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കായലില്‍ നീന്തുന്നതിനിടെയാണ് അപകടം;മരിച്ചത് കരുനാഗപ്പള്ളി സ്വദേശിയായ മുപ്പത്തിയഞ്ചുകാരൻ
കൊല്ലം:ശാസ്താംകോട്ട കായലില്‍ കുളിക്കുന്നതിനിടെ മുങ്ങി താണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കരുനാഗപ്പള്ളി പുത്തന്‍തെരുവ് കുലശേഖരപുരം പോളയില്‍ തെക്കതില്‍ റിനോന്‍ (35) ആണ് മുങ്ങിമരിച്ചത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. കായലില്‍ നീന്തുന്നതിനിടെ റിനോന്‍ മുങ്ങി പോകുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഉടന്‍ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ പി.എസ്.സാബു ലാലിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ നിന്നും അഗ്നിശമന സേനയെത്തി തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം ചെളിയില്‍ നിന്ന് കണ്ടെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാസ്താംകോട്ട അഗ്നിശമന സേനയുടെ സ്കൂബാ ടീംമാണ് കണ്ടെടുത്തത്. സ്കൂബ ടീമംഗം ഷാനവാസ്.എസ് ആണ് ചെളിയില്‍ നിന്നും സ്കൂബ് സെറ്റ്ന്റ് യും ഡിങ്കിയുടെയും സഹായത്താല്‍ മൃതദേഹം പുറത്തെടുത്തത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രസന്നന്‍ പിള്ള, ഗ്രേഡ് എ.എസ്.ടി.ഒ സജീവ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ അഭിലാഷ്, രതീഷ്, മനോജ്,വിജേഷ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ജയപ്രകാശ്, ഹോംഗാര്‍ഡ് വാമദേവന്‍, രാജു,ഉണ്ണികൃഷ്ണപിള്ള, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.